യുഎഇയില്‍ പകുതിയോളം കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

യുഎഇയില്‍ പകുതിയോളം കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

യുഎഇ: രാജ്യത്ത് പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തില്‍ യുഎഇയില്‍ പകുതിയോളം കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കൂടുതല്‍ പണം ഇതിനായി നീക്കിവയ്ക്കാനൊരുങ്ങുകയാണ് 49 ശതമാനം കമ്പനികളെന്നാണ് ഏഓന്‍സ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

ആഗോള തലത്തില്‍ തന്നെ പണപ്പെരുപ്പ പ്രവണത കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് പഠനം പറയുന്നു. ഇത് സ്ഥാപനങ്ങളഉടെ ജീവനക്കാരുടെ ചെലവിലും സ്വാധീനം ചെലുത്തുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വിവിധ മേഖലകളിലെ 150 ഓളം സ്ഥാപനങ്ങളിലാണ് പഠനത്തിന്‍റെ ഭാഗമായി സർവ്വെ നടത്തിയത്. 

വർധിച്ച പണപ്പെരുപ്പ നിരക്കിനെ നേരിടാൻ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റ് സ്വീകരിക്കുന്ന നടപടികൾ മനസ്സിലാക്കുന്നതിനാണ് സർവ്വെ നടത്തിയത്. ഉന്നത സ്ഥാനങ്ങളിലുളളവരെ അപേക്ഷിച്ച് ജൂനിയർ, മധ്യ തസ്തികകളില്‍ ജോലി ചെയ്യുന്നവർക്ക് ഉയർന്ന ശമ്പള വർദ്ധന ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.