വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റ്‌മോര്‍ട്ടം; അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റ്‌മോര്‍ട്ടം; അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വിട്ടുകൊടുത്ത മൃതദേഹം തിരിച്ചു വിളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് ആരോഗ്യ വകുപ്പ് സമിതിയെ നിയോഗിച്ച്. മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിലെ വീഴ്ചയില്‍ അന്വേഷണ വിധേയമായി ഓര്‍ത്തോ യൂണിറ്റ് തലവന്‍ ഡോ. പി.ജെ ജേക്കബിനെ സസ്‌പെന്‍ഡ് ചെയ്തത് ഉള്‍പ്പടെ പരിശോധിക്കാനാണ് രണ്ടംഗ സമിതിയെ നിയോഗിച്ചത്.

കൊല്ലം മെഡിക്കല്‍ കോളജിലെ ഡോ. എസ്. ശ്രീകണ്ഠന്‍, ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്. ബുധനാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ വകുപ്പ് മേധാവിക്കെതിരെയാണ് നടപടിയെടുത്തെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വകുപ്പ് തലവനെതിരായ നടപടി ഉള്‍പ്പടെ അന്വേഷണം നടത്താന്‍ തീരുമാനമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.