മമതയ്ക്കും മടുത്തു; രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

മമതയ്ക്കും മടുത്തു; രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

കൊല്‍ക്കത്ത: സംയുക്ത സ്ഥാനാര്‍ഥിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിന് തിരിച്ചടി. പ്രതിപക്ഷ സ്ഥാനാര്‍ഥിക്കായി തുടക്കം മുതല്‍ മുന്‍കൈയെടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ ദൗത്യത്തില്‍ നിന്ന് പിന്‍മാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ക്കുന്ന രണ്ടാമത്തെ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 21 നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം.

മമത ബാനര്‍ജിയാണ് സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. ആദ്യത്തെ യോഗത്തില്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മമതയാണ് പവാറിന്റെ പേര് നിര്‍ദേശിച്ചത്. മറ്റു നേതാക്കള്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പവാര്‍ വിസമ്മതിക്കുകയായിരുന്നു.

പിന്നീട് മമത നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ പേര് നിര്‍ദേശിച്ചു. എന്നാല്‍ അബ്ദുള്ളയും വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് മമത തന്റെ ദൗത്യത്തില്‍ നിന്ന് പിന്മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.