അഗ്നിപഥ് പദ്ധതിക്കെതിരേ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ചു; കലാപ ആഹ്വാനം നല്‍കിയവര്‍ നിരീക്ഷണത്തില്‍

അഗ്നിപഥ് പദ്ധതിക്കെതിരേ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ചു; കലാപ ആഹ്വാനം നല്‍കിയവര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: അഗ്‌നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 35 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഞായറാഴ്ച സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെതാണ് നടപടി. പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ നീക്കം.

കിംവദന്തികള്‍ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും 10 പേരെ അറസ്റ്റ് ചെയ്തു. വസ്തുതാ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ 87997 11259 എന്ന നമ്പര്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ അഗ്‌നിപഥിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ വാട്‌സാപ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് സര്‍ക്കാര്‍ നടപടി. ഇതേത്തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ ജൂണ്‍ 19 വരെ 12 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

അതേസമയം, പ്രതിരോധ സേനകള്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് തീയതികള്‍ പ്രഖ്യാപിച്ചു. കരസേനയില്‍ റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. കരസേനയില്‍ അഗ്നിപഥ് വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും. മൂന്ന് സേനയിലെ പ്രതിനിധികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.