ഡോക്ടര്‍മാരുടെ അനാസ്ഥ: രാജഗിരിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച വൃക്ക കാത്തുവച്ചത് നാല് മണിക്കൂര്‍

ഡോക്ടര്‍മാരുടെ അനാസ്ഥ: രാജഗിരിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച  വൃക്ക കാത്തുവച്ചത് നാല് മണിക്കൂര്‍

തി​രു​വ​ന​ന്ത​പു​രം​ :​ ​ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച വൃക്ക കാത്തുവച്ചത് നാല് മണിക്കൂര്‍. എ​റ​ണാ​കു​ളം​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​അ​ക​മ്പ​ടി​യോ​ടെ​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​എത്തി​ച്ച വൃ​ക്ക​യാണ് ​ തി​രുവനന്തപുരം മെഡി​ക്കൽ കോളേജിൽ നാ​ല് ​മ​ണി​ക്കൂ​റോളം അനാഥമായി​രുന്നത്.

ഓരോ സെക്കൻഡ് കഴിയുന്തോറും ഫലപ്രാപ്തി ഇല്ലാതാകും എന്നിരിക്കെയാണ് ഡോക്ടർമാർ അനാസ്ഥ കാട്ടിയത്. ശസ്ത്രക്രിയയ്ക്ക് സ്വീകർത്താവിനെ സജ്ജമാക്കി ആണ് സാധാരണനിലയിൽ അവയവങ്ങൾ വേഗത്തിൽ എത്തിക്കുക. എന്നാൽ നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കം ഇവിടെ നടത്തിയിരുന്നില്ല.

ഇന്നലെ ഞായറാഴ്ച ആയതിനാൽ രോഗിയെ സജ്ജമാക്കുന്നത് ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ട്‌. വൃക്ക ഓപറേഷൻ തിയേറ്ററിനു പുറത്ത് സൂക്ഷിച്ചിരിക്കുന്ന വിവരം ആശുപത്രി സൂപ്രണ്ട് നിസാറിനെ ബന്ധപ്പെട്ടവർ അറിയിച്ചതിനെതുടർന്ന് രാവിലെ 9.30 ന് ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 34 കാരൻ മരണം സംഭവിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃതയ്ക്കും കരൾ രാജഗിരിയ്ക്കും നൽക്കാൻ അനുവദിക്കുകയിരുന്നു.

എന്നാൽ കോട്ടയം മെഡിക്കൽ കോളേജിന് അനുയോജ്യമായ രോഗി ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആവശ്യപ്രകാരം അവിടേക്ക് നൽകുകയായിരുന്നു. അവിടെ എത്തിയവർക്ക് യഥാസമയം ശസ്ത്രക്രിയ നടത്തി ഘടിപ്പിക്കേണ്ടത് നെഫ്രോളജി, യൂറോളജി ഡോക്ടർമാരാണ്. എന്നാൽ കൃത്യസമയത്ത് അത് നടന്നില്ല. പോലീസിന്റെ അകമ്പടിയോടെയാണ് ആംബുലൻസിൽ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അവയവം കൊണ്ടുപോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.