അറുപത്തിമൂന്നാം മാർപാപ്പ പെലേജിയസ് രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-64)

ലൊംബാര്‍ഡ് ഗോത്രവംശജര്‍ റോമിന്റെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ശക്തമായിരുന്ന സമയത്താണ് ബെനഡിക്ട് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് പെലേജിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ തിരുസഭയെ നയിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടത്. ജെര്‍മാനിക്ക് വംശജനായ രണ്ടാമത്തെ മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം. രാഷ്ട്രീയസ്ഥിതിഗതികള്‍ വഷളായിരുന്നതിനാല്‍ ചക്രവര്‍ത്തിയുടെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തുനില്‍ക്കാതെ തിരഞ്ഞെടുക്കപ്പെട്ടയുടനെ ഏ.ഡി. 579 ആഗസ്റ്റില്‍ അദ്ദേഹത്തെ റോമിന്റെ മെത്രാനായി അഭിഷേകം ചെയ്തു. എന്നാല്‍ വത്തിക്കാന്റെ ഔദ്യോഗിക രേഖകള്‍ പെലേജിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണം തുടങ്ങിയത് ഏ.ഡി. 579 നവംബര്‍ 26-ാം തീയതിയാണെന്നാണ് രേഖപ്പെടുത്തുന്നത്.

ഭരണമേറ്റയുടനെ പെലേജിയസ് മാര്‍പ്പാപ്പ ചക്രവര്‍ത്തിയുടെ അംഗീകാരമില്ലാതെ സഭയുടെ അമരസ്ഥാനം ഏല്‍ക്കേണ്ടിവന്ന സാഹചര്യം ചക്രവര്‍ത്തിയോട് വിവരിക്കുവാനും ലൊംബാര്‍ഡ് ഗോത്രത്തിന്റെ ആക്രമത്തില്‍നിന്നും സംരക്ഷിക്കുന്നതിനായി സൈന്യത്തെ വിട്ടുനല്‍കണമെന്ന് അപേഷിക്കുവാനുമായി ഡീക്കനായിരുന്ന ഗ്രിഗറിയെ (മഹാനായ ഗ്രിഗറി മാര്‍പ്പാപ്പ) തന്റെ പ്രതിനിധിയായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയ്ച്ചു. എന്നാല്‍ റോമിലേക്ക് അയ്ക്കുവാന്‍ ആവശ്യമായ സൈന്യബലമില്ലാതിരുന്നാല്‍ ചക്രവര്‍ത്തിക്ക് മാര്‍പ്പാപ്പയുടെ സഹായത്തിനായി സൈന്യത്തെ അയ്ക്കുവാന്‍ സാധിച്ചില്ല. ഫ്രാങ്ക് ഗോത്രത്തിന്റെ സഹായവും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചുവെങ്കിലും ആ ശ്രമവും പരാജയപ്പെടുകയാണുണ്ടായത്. എന്നിരുന്നാലും പാശ്ചാത്യ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയുടെ പ്രതിനിധിയായ എക്‌സാര്‍ക്കിന്റെ ശ്രമഫലമായി ഏ.ഡി. 559 മുതല്‍ നാലുവര്‍ഷത്തോളം നീണ്ടുനിന്ന തല്‍ക്കാല യുദ്ധവിരാമമുണ്ടായി. ഇതൊരു അവസരമായികണ്ട് പെലേജിയസ് മാര്‍പ്പാപ്പ റോമും ഉത്തരഇറ്റലിയിലെ സഭാസമൂഹങ്ങളും തമ്മില്‍ നിലനിന്നിരുന്ന ശത്രുതയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുവാനും സഭയില്‍ ഐക്യവും സമാധാനവും സ്ഥാപിക്കുവാനുമായി പരിശ്രമിച്ചു. എന്നാല്‍ മാര്‍പ്പാപ്പയുടെ പരിശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. എന്നിരുന്നാലും അക്വീലിയ രൂപത റോമുമായി പുനഃരൈ്യക്കപ്പെട്ടു.

പെലേജിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലത്താണ് സ്‌പെയിനിലെ വിസിഗോത്ത് ഗോത്രക്കാര്‍ മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചത്. എന്നാല്‍ ഇതേ സമയത്തുതന്നെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയര്‍ക്കീസ് തന്റെ നാമത്തോട് ചേര്‍ത്ത് എക്ക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് എന്ന വിശേഷണം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദം സഭയില്‍ ഉടലെടുത്തു. ഏ.ഡി. 588-ല്‍ സമ്മേളിച്ച സിനഡില്‍ വെച്ച് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായിരുന്ന ജോണ്‍ നാലാമന്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് എന്ന വിശേഷണം തന്റെ നാമത്തോട് ചേര്‍ത്തു. എന്നാല്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് എന്ന വിശേഷണം വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തിന്റെമേലും പ്രാഥമികതയുടെമേലുമുള്ള അധിനിവേശമായിരിക്കുമെന്ന തന്റെ ബോധ്യത്തില്‍നിന്നും പെലെജിയസ് മാര്‍പ്പാപ്പ പ്രസ്തുത സിനഡിന്റെ നടപടികളെയും തീരുമാനങ്ങളെയും അംഗീകരിക്കുവാന്‍ വിസ്സമ്മതിച്ചു. മാത്രമല്ല, എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് എന്ന വിശേഷണം ജോണ്‍ നാലാമന്‍ പാത്രിയാര്‍ക്കീസ് ത്യജിക്കുന്നവരെ കോണ്‍സ്റ്റാന്റിനോപ്പിളിലെ തന്റെ നൂണ്‍ഷ്യോയായിരുന്ന ഗ്രിഗറിയോട് പാത്രിയാര്‍ക്കീസുമായുള്ള ഐക്യത്തില്‍നിന്നും അകന്നുനില്‍ക്കുവാന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

പെലേജിയസ് മാര്‍പ്പാപ്പ ധാരാളം ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും പുനഃനിര്‍മ്മിക്കുകയും ചെയ്തു. പ്രസിദ്ധമായ സെന്റ്. ലോറന്‍സ് ഔട്ട്‌സൈഡ് ദി വാള്‍സ് എന്ന ദേവാലയം പുനഃനിര്‍മ്മിക്കുച്ചു. ടൈബര്‍ നദിയിലെ വെള്ളപ്പൊക്കത്തിന്റെ പരിണിതഫലമായി പൊട്ടിപുറപ്പെട്ട മഹാമാരിയുടെ ആദ്യ ഇരകളിലൊരാള്‍ പെലേജിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു. ഏ.ഡി. 590 ഫെബ്രുവരി 7-ാം തീയതി മഹാമാരി ബാധിച്ച് പെലേജിയസ് മാര്‍പ്പാപ്പ കാലം ചെയ്തു.
പെലേജിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.