രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്.

രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായി 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. ആര്‍.പി. ആക്ട് 1951ലെ സെക്ഷന്‍ 29എ, 29 സി പ്രകാരമായിരുന്നു നടപടി.

മെയ് 25 ന് അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ഫണ്ടുകളുടെയും സംഭാവനകളുടെയും വെളിപ്പെടുത്തല്‍ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച വിവിധ കക്ഷികളുടെ പ്രത്യേക വിശദാംശങ്ങളും പുറത്തുവിട്ടു.

ഗുരുതരമായ സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ട മൂന്ന് കക്ഷികള്‍ക്കെതിരെ ആവശ്യമായ നിയമപരവും ക്രിമിനല്‍ നടപടികളും സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പിന് റഫറന്‍സ് അയച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.