രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദേശിച്ച് പവാര്‍

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദേശിച്ച് പവാര്‍

ന്യൂഡല്‍ഹി : രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പേര് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിടണമെന്നാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പ്രതിപക്ഷത്തെ വീണ്ടും കുഴപ്പത്തിൽ ആക്കി. നേരത്തെ പ്രഖ്യാപിച്ച്‌ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും പ്രതിപക്ഷത്തിന് സമവായമുണ്ടായിരുന്നില്ല.

ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്‌ദുള്ള എന്നിവർക്ക് പുറമെ ഗോപാല്‍ കൃഷ്ണ ഗാന്ധിയും ഇന്നലെ സ്ഥാനാര്‍ത്ഥിത്വത്തിനില്ലെന്ന് അറിയിച്ചിരുന്നു. ടി.ആര്‍.എസ്, ബിജു ജനതാദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി പിന്‍മാറിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം രാജി വയ്ക്കുക എന്ന കോണ്‍ഗ്രസ് ആവശ്യം യശ്വന്ത് സിന്‍ഹ സ്വീകരിക്കാന്‍ ഇടയില്ല. അഥവാ സ്വീകരിച്ചാല്‍ തന്നെ മമതയുടെ പിന്തുണയും യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കില്ല. പ്രതിപക്ഷത്തിന്റെ ഈ പ്രതിസന്ധിയിൽ മികച്ച സ്ഥാനാര്‍ത്ഥിയെ നിറുത്തി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.