ന്യൂഡൽഹി: യോഗ ലോകത്തിന് സമാധാനം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
'ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും യോഗ പരിശീലിക്കുന്നു. യോഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. യോഗയില്‍ നിന്നുള്ള സമാധാനം വ്യക്‌തികള്‍ക്ക് മാത്രമല്ല. അത് രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നു' എന്ന് മോഡി പറഞ്ഞു.

എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്. കര്‍ണാടകയിലെ മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ വിപുലമായ യോഗ പരിപാടി നടന്നു. പ്രധാനമന്ത്രിയാണ് ഇതിന് നേതൃത്വം വഹിച്ചത്. യോഗ ലോകത്തിന്റെ ഉല്‍സവമാണെന്ന് പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ലോകമെമ്പാടും 25 കോടി പേര്‍ യോഗാ ദിന പരിപാടികളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു.
മനുഷ്യത്വത്തിനായി യോഗ എന്നാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം. 2015 ജൂണ്‍ 21 മുതലാണ് അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ച് തുടങ്ങിയത്. 2014 സെപ്റ്റംബര്‍ 27ന് ഐക്യരാഷ്‌ട്ര സഭയുടെ 69മത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ ആശയം മുന്നോട്ട് വെക്കുകയായിരുന്നു. ആവശ്യം ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംമ്പളിയില്‍ അംഗീകരിക്കപ്പെടുകയും ചെയ്‌തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.