കൊച്ചി മെട്രോ ലൈനിന് ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാൻ നീക്കവുമായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മിഷണറുടെ നിര്‍ദ്ദേശം സംബന്ധിച്ചു വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്‌എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂരത്തേക്കാണ് ആഡംബര നികുതിയില്‍ വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്.
നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണു ആഡംബര നികുതി. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതം ആഡംബര നികുതി നല്‍കണം. ഈ നികുതിയിലേക്ക് കൊച്ചി മെട്രോയുടെ ഇരുവശത്തുമുള്ളവരെ കൊണ്ടു വരാനാണ് പദ്ധതി.
464 ചതുരശ്ര മീറ്റര്‍ മുതല്‍ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവില്‍ ആഡംബര നികുതി. കണയന്നൂര്‍ താലൂക്കില്‍ 21 വില്ലേജുകളിലായി ആഡംബര നികുതി നല്‍കേണ്ട 5,000 വീടുകളുണ്ട്. എറണാകുളം വില്ലേജില്‍ 450 വീടുകളും എളംകുളം വില്ലേജില്‍ 675 വീടുകളുമുണ്ട്. ഈ ഭീമമായ നികുതിയാണ് കൊച്ചി മെട്രോയ്ക്ക് ഇരുവശവും ഒരു കിലോ മീറ്റര്‍ പരിധിയില്‍ ഉള്ളവരില്‍ നിന്നും പരിക്കാനുള്ള നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.