പൊലീസ് വാഹനങ്ങളില്‍ മതവും രാഷ്ട്രീയവും വേണ്ട; ഉത്തരവുമായി ഡിജിപി

പൊലീസ് വാഹനങ്ങളില്‍ മതവും രാഷ്ട്രീയവും വേണ്ട; ഉത്തരവുമായി ഡിജിപി

തിരുവനന്തപുരം: പൊലീസ് വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് ഡി.ജി.പി ഉത്തരവിട്ടു.

ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിച്ച പൊലീസ് വാഹനങ്ങളുടെ വീഡിയോകള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.


ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പമ്പയിൽ എത്തിയ പോലീസ് വാനിന്റെ ദൃശ്യം വിവാദമായതോടെയാണ് നിർദേശവുമായി ഡിജിപി രംഗത്തെത്തിയത്. ഏതെങ്കിലും പൊലീസ് വാഹനങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്ത് റിപ്പോര്‍ട്ട് 23 ന് പൊലീസ് ആസ്ഥാനത്ത് നല്‍കണം.

ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ യൂണിറ്റ് മേധാവികള്‍ സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ ചുമതലയുള്ള ഡ്രൈവറും വാഹനം അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥനും തുല്യ ഉത്തരവാദികളായിരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.