ചണ്ഡിഗഡ്: ഹരിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. 46 ല്‍ 22 ഇടത്തും ബിജെപിയാണ് ജയിച്ചത്. സഖ്യകക്ഷിയായ ജെജെപി മൂന്നിടത്തും ജയിച്ചു. ഒരു കാലത്ത് ശക്തരായിരുന്ന കോണ്‍ഗ്രസിന് ഒരിടത്തു പോലും ഭരണം നേടാനായില്ലെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഹരിയാന തദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും മോശം പ്രകടനമാണിത്. പല മുനിസിപ്പല്‍ വാര്‍ഡുകളിലും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് കൂടുതലായി ജയിച്ചു കയറിയത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ തട്ടകമായ കര്‍ണാലില്‍ ബിജെപിക്ക് രണ്ടിടത്ത് വന്‍ തോല്‍വിയേറ്റത് ക്ഷീണമായി മാറി.
പഞ്ചാബിലെ പ്രകടനം ഹരിയാനയില്‍ ആവര്‍ത്തിക്കാനെത്തിയ ആംആദ്മി പാര്‍ട്ടിക്ക് ഒരു മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്വന്തമാക്കാനായെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ ഹൂഡ-ഷെല്‍ജ ഗ്രൂപ്പുകളുടെ തമ്മിത്തല്ലാണ് തിരിച്ചടിയ്ക്ക് കാരണമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.