തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ വീടിനും ഇനി നികുതി. കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. ഇതോടെ 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയില്‍ വരും.
നേരത്തെ 60 ചതുരശ്ര മീറ്ററിന് മുകളിലുള്ള വിടുകള്‍ക്കാണ് വസ്തു നികുതി നല്‍കേണ്ടിയിരുന്നത്. 3000 ചതുരശ്ര അടിക്ക് മുകളിലുള്ളവയ്ക്ക് 15 ശതമാനം അധികം നികുതിയാണ് ഇനി മുതല്‍ നല്‍കേണ്ടത്. വിനോദ നികുതിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനും പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
കോവിഡ് കാലത്ത് നല്‍കിയ ഇളവുകളെല്ലാം പിന്‍വലിച്ച് വരുമാനം വര്‍ദ്ധിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടികള്‍. 50 ചതുരശ്രമീറ്റര്‍ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും. ഓരോ വര്‍ഷവും വസ്തു നികുതി പരിഷ്കരിക്കും. ഇതോടെ വര്‍ധിച്ച നികുതിയായിരിക്കും ഓരോ വര്‍ഷവും വരിക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.