തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 25 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. ഗള്‍ഫ് മേഖലയില്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിലോ അതാത് കോമ്പിനേഷനുള്ള കേരളത്തിലെ കേന്ദ്രത്തിലോ പരീക്ഷ എഴുതാം.
റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാത്ത എല്ലാ വിഷയങ്ങള്‍ക്കും അപേക്ഷിക്കാം. 2022 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റഗുലർ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2022 മാർച്ചിൽ കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഡി+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും പരീക്ഷയ്ക്ക് അപക്ഷിക്കാം. ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പ്രൈവറ്റ് കമ്പാര്‍ട്ട്‍മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ പങ്കെടുക്കാനാകില്ല.ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 83.87 ശതമാനമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 78.26 ശതമാനവും. രണ്ടിലും മുന്‍വര്‍ഷത്തെക്കാള്‍ വിജയശതമാനം കുറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj