തമിഴ്‌നാടിനെ ഞെട്ടിച്ച് മൊബൈല്‍ ടവര്‍ മോഷണം; മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത് 600 ടവറുകള്‍

തമിഴ്‌നാടിനെ ഞെട്ടിച്ച് മൊബൈല്‍ ടവര്‍ മോഷണം; മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത് 600 ടവറുകള്‍

ചെന്നൈ: ബിഹാറില്‍ വലിയൊരു ഇരുമ്പ് പാലം കള്ളന്മാര്‍ കൊണ്ടുപോയത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നും അത്തരത്തിലൊരു വാര്‍ത്ത. അതും വലിയ വലുപ്പത്തിലുള്ള മൊബൈല്‍ ടവറുകളാണ് മോഷണം പോയത്. ഒന്നും രണ്ടുമല്ല 600 ടവറുകളാണ് കാണാതായത്. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവര്‍ത്തനരഹിതമായ 600 മൊബൈല്‍ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്.

ദിവസങ്ങള്‍ക്കു മുന്‍പു ടവറുകളുടെയും കണക്കെടുത്തപ്പോഴാണ് മോഷണം വ്യക്തമായത്. അധികം ആള്‍താമസമില്ലാത്ത പ്രദശങ്ങളുണ്ടായിരുന്ന ടവറുകളാണ് അഴിച്ചെടുത്തു കൊണ്ടു പോയത്. 600 ടവറുകള്‍ മോഷ്ടിക്കപ്പെട്ടതായി കമ്പനി പരിശോധനയില്‍ കണ്ടെത്തി.

മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. 2018 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍. പിന്നീട് ഇവ ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഏറ്റെടുത്തു. 2018 മുതല്‍ ടവറുകള്‍ പ്രവര്‍ത്തന രഹിതമാണെന്നും മോഷ്ടാക്കള്‍ ഓരോന്നായി മോഷ്ടിക്കാന്‍ തുടങ്ങിയെന്നും കമ്പനി പരാതിയില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ മാത്രം ആറായിരത്തോളം ടവറുകളുണ്ടായിരുന്നു. ചെന്നൈ പുരുഷവാക്കത്തുള്ള റീജണല്‍ ഓഫീസിനായിരുന്നു ചുമതല. മൊബൈല്‍ ഫോണ്‍ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും നിരീക്ഷണവും മുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.