മനു അഭിഷേക് സിങ് വിയും കുമാരി ഷെല്‍ജയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍; കൂടുതല്‍ പേര്‍ക്ക് നിയമനം

മനു അഭിഷേക് സിങ് വിയും കുമാരി ഷെല്‍ജയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍; കൂടുതല്‍ പേര്‍ക്ക് നിയമനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് കൂടുതല്‍ പേര്‍. മനു അഭിഷേക് സിംഗ് വിയും കുമാരി ഷെല്‍ജയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നിയമിച്ചു. സുബ്രമണി റെഡയെ സ്ഥിരം ക്ഷണിതാവായും യുപിസിസി പ്രസിഡന്റ് അജയ്കുമാര്‍ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു.

കോണ്‍ഗ്രസിന്റെ മാധ്യമ പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്ത് നേരത്തെ തന്നെ മാറ്റം ഉണ്ടായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയ്‌റാം രമേശിനാണ് കോണ്‍ഗ്രസിന്റെ മാധ്യമ പ്രചാരണ വിഭാഗങ്ങളെ ദേശീയ തലത്തില്‍ നയിക്കാനുള്ള ചുമതല. മാധ്യമ പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജയ്‌റാം രമേശിനെ നിയമിച്ചെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ മാറ്റിയാണ് മുന്‍ കേന്ദ്രമന്ത്രിയെ മാധ്യമ പ്രചാരണ വിഭാഗത്തിന്റെ തലപ്പത്ത് എത്തിച്ചത്. ചിന്തന്‍ ശിബിരത്തില്‍ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.