ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി വഴിയുള്ള നിയമനങ്ങളുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം. വ്യോമസേനയില്‍ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്ന് തുടങ്ങുക. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം.
മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗ്‌നിവീറുകളായി നിയമനം നല്‍കുക. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ തുടങ്ങും. അടുത്ത മാസം മുതലാണ് കരസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍.
അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പലയിടങ്ങളിലും പ്രതിഷേധം തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം നടത്തും.
അഗ്നിപഥ് പദ്ധതിക്കെതിരെ കര്‍ഷകസമര മാതൃകയില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇടതുയുവജനസംഘടനകള്‍ ആലോചിക്കുന്നു. 12 ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജൂണ്‍ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj