തിരുവനന്തപുരം: വിവാദ നായിക അനിതാ പുല്ലയില്‍ പാസ് ഇല്ലാതെ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ നടപടി. നിയമസഭയുടെ സഭാ ടിവിയുടെ കരാര്‍ ചുമതലകള്‍ വഹിക്കുന്ന ഏജന്‍സിയുടെ നാല് ജീവനക്കാരെ പുറത്താക്കിയതായി സ്പീക്കര്‍ എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫസീല. വിധുരാജ്. പ്രവീണ്‍, വിഷ്ണു എന്നീ കരാര്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിതാ പുല്ലയില്‍ സഭാ മന്ദിരത്തില്‍ കയറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ച് നിയമസഭാ മന്ദിരത്തില്‍ കയറാന്‍ പാടില്ല.
നിയമസഭ നല്‍കിയ ഒരു പാസും അവരുടെ പക്കലുണ്ടായിരുന്നില്ല. സഭാ ടിവിയുടെ സാങ്കേതിക സേവനം ചെയ്യുന്ന ജീവനക്കാര്‍ക്കൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരും ഇവരെ കൊണ്ടു വന്നതല്ല.
തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി സഭാ ടിവി സമ്മതിച്ചെന്നും ഇതിനാലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ലോകകേരള സഭ നടന്ന ശങ്കരനാരയണ്‍ തമ്പി ഹാളിലും പരിസരത്തും അനിത പുല്ലയില്‍ എത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.