പച്ചപ്പിനാല്‍ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് കുമ്പളങ്ങി. കുമ്പളങ്ങിയുടെ ഗ്രാമ ഭംഗി തേടി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.
കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്നതാണ്. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലൂടെ ഏവരെയും ആകര്‍ഷിച്ച ഈ ഗ്രാമം കൊച്ചിയിലാണ്.
കോവിഡിന്റെ ഒരിടവേളയ്ക്ക് ശേഷം കുമ്പളങ്ങി വീണ്ടും വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകുകയാണ്. കായലിനോട് ചേര്‍ന്നുള്ള കല്ലഞ്ചേരി ചാലില്‍ പെഡല്‍ ബോട്ടുകള്‍ കൂടി എത്തിയതോടെ കുട്ടികള്‍ക്കും ബോട്ടിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമായി കുമ്പളങ്ങി മാറിയിരിക്കുകയാണ്.

മനോഹരമായ കണ്ടല്‍ കാടുകളും വ്യക്തമായി ദര്‍ശിക്കാവുന്ന സൂര്യാസ്തമയവും ഒപ്പം ബോട്ടിംഗുമാണ് ഇവിടേയ്ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ചൂണ്ടയിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബോട്ട് യാത്രയ്ക്ക് മണിക്കൂറിന് ഒരാള്‍ക്ക് 50 രൂപയാണ് ഈടാക്കുന്നത്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്നതും നാല് പേര്‍ക്ക് സഞ്ചരിക്കാവുന്നതുമായ ബോട്ടുകളാണുള്ളത്. 40 ഏക്കറോളം വിസ്താരമുള്ള ചാലില്‍ അരികുകളിലായി സ്വാഭാവിക കണ്ടല്‍ മരങ്ങളുണ്ട്. വൈകുന്നേരങ്ങളിലാണ് ഇവിടം കൂടുതല്‍ മനോഹരമാകുന്നത്. രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് ആറുവരെയാണ് ബോട്ടിംഗ് സൗകര്യം ലഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.