ന്യൂഡല്‍ഹി: രാജ്യത്ത് അതിവേഗം കോവിഡ് വാക്‌സിനേഷന്‍ നടത്താന്‍ സാധിച്ചതു മൂലം 42 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായി പഠന റിപ്പോര്‍ട്ട്. കോവിഡ് മരണങ്ങളുടെ കണക്ക് ആസ്പദമാക്കി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണല്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ വാക്സിനേഷന് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ മുഖ്യ ഗവേഷകന്‍ ലണ്ടനിലെ ഇമ്പീരിയല്‍ കോളേജിലെ ഒലിവര്‍ വാട്സന്റെ അഭിപ്രായമനുസരിച്ച് ഇന്ത്യയില്‍ വാക്സിനേഷന്‍ വഴി ഏതാണ്ട് 42,10,000 മരണങ്ങളാണ് ഒഴിവാക്കാനായത്.
ദശലക്ഷക്കണക്കിന് ജീവനുകളാണ് വാക്സിനേഷന്‍ മൂലം രക്ഷപ്പെട്ടത്. ഡെല്‍റ്റാ വകഭേദത്തിന്റെ ആഘാതം അനുഭവിച്ച രാജ്യമായ ഇന്ത്യയില്‍ ഇത് വാക്സിനേഷന്റെ ശ്രദ്ധേയമായ മുന്നേറ്റമാണ് കാണിക്കുന്നതെന്നും ഒലിവര്‍ വാട്സണ്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് 130 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് വാക്‌സിനേഷനില്‍ ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj