ഗതാഗതമേഖലയിലെ നവീകരണം ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍റുമായി ധാരണപത്രം ഒപ്പുവച്ച് ദുബായ് ആർടിഎ

ഗതാഗതമേഖലയിലെ നവീകരണം  ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍റുമായി ധാരണപത്രം ഒപ്പുവച്ച് ദുബായ് ആർടിഎ

ദുബായ്: വിവിധ മേഖലകളിലെ വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്തുന്നതിനുളള വിവരങ്ങളും പഠനങ്ങളും പങ്കുവയ്ക്കുന്നതിന് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍റിലെ ഗതാഗതവകുപ്പുമായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ധാരണാപത്രം ഒപ്പുവച്ചു. 

ആർടിഎ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അല്‍ തായറും ക്വീന്‍സ് ലാന്‍റ് സർക്കാരിലെ വാണിജ്യ നിക്ഷേപ മന്ത്രിയും ട്രഷററുമായ കാമറൂണ്‍ ഡിക്കുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. 

ബസ് സ്റ്റോപ്പുകൾ ആസൂത്രണം ചെയ്യുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും പുറമേ, ഇലക്‌ട്രിക്, ഹൈഡ്രജൻ ബസുകൾ, ഉയർന്ന ഫ്രീക്വൻസി ബസുകൾ, ഗതാഗത സാങ്കേതികവിദ്യയും നവീകരണവും, ഗതാഗത സംവിധാനങ്ങളും നെറ്റ്‌വർക്ക് ആസൂത്രണവും രൂപകൽപ്പനയും സംയോജിപ്പിക്കൽ, ബസ് സർവീസ് ഔട്ട്‌സോഴ്‌സിംഗ്, സ്വകാര്യ മേഖലയുമായി ഇടപഴകൽ തുടങ്ങിയവയില്ലെല്ലാം ധാരണപത്രം സഹകരണം തേടുന്നു.

പൊതു ഗതാഗതത്തിന്‍റെ വികസനത്തിനായി നവീനവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാത്തർ അല്‍ തായർ പറഞ്ഞു. വിവിധ മേഖലകളിൽ ദുബായ് നടത്തിയിട്ടുളള വിപുലമായ വികസനത്തെ ഹോൺ കാമറൂൺ ഡിക്ക് പ്രശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.