ദോഹ: ഖത്തറില്‍ മൂല്യവർദ്ധിത നികുതി (വാറ്റ്) ഉടന്‍ നടപ്പിലാക്കില്ലെന്ന് ധനകാര്യമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി അറിയിച്ചു. ഖത്തർ സാമ്പത്തിക ഫോറത്തില്‍ ബ്ലൂം ബെർഗിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കോവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മേല്‍ അധിക ബാധ്യത ചുമത്താതിരിക്കാനാണ് ജാഗ്രത പാലിക്കുന്നത്. മൂല്യ വർദ്ധിത നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ തല്‍ക്കാലം ഇല്ല. നികുതി പരിഷ്കരണങ്ങള്‍ പദ്ധതികളുടെ ഭാഗമായി വരും. ഉചിത സമയത്ത് വാറ്റ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് നടപ്പിലാക്കാത്ത രണ്ട് രാജ്യങ്ങള്‍ ഖത്തറും കുവൈറ്റുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.