അട്ടപ്പാടി മധു വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു; രാജേന്ദ്രന്‍ പിന്‍മാറിയത് കൂറുമാറ്റം തടയാന്‍ സാധിക്കുന്നില്ലെന്ന പരാതിക്ക് പിന്നാലെ

അട്ടപ്പാടി മധു വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു; രാജേന്ദ്രന്‍ പിന്‍മാറിയത് കൂറുമാറ്റം തടയാന്‍ സാധിക്കുന്നില്ലെന്ന പരാതിക്ക് പിന്നാലെ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു. പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍ ആണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. അഡീഷനല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോനാണ് പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

അതേസമയം, സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ പ്രോസിക്യൂഷന് സാധിക്കുന്നില്ലെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂട്ടറെ മാറ്റാന്‍ അപേക്ഷയും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം 10, 11 സാക്ഷികള്‍ കൂറുമാറിയിരുന്നു.

പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

മധു വധക്കേസില്‍ മൂന്നാമത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇതോടെ രാജിവെച്ചത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസിയായ മധുവിനെ ഒരുസംഘം മര്‍ദിച്ച് കൊല്ലുകയായിരുന്നു. ഉടുമുണ്ട് കൊണ്ട് കൈകള്‍ കെട്ടിയായിരുന്നു മര്‍ദനം. കേസിലെ വിചാരണ ജൂലൈ ഒന്നിന് പുനരാരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.