നോര്‍വയില്‍ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്: തീവ്രവാദി ആക്രണമെന്ന് സംശയം; രണ്ട് മരണം

നോര്‍വയില്‍ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്: തീവ്രവാദി ആക്രണമെന്ന് സംശയം; രണ്ട് മരണം

ഓസ്ലോ: തോക്ക് ആക്രമണ പരമ്പരകള്‍ അരങ്ങേറിയ അമേരിക്കയില്‍ തോക്ക് നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സ്‌കാന്റിനേവ്യന്‍ രാജ്യമായ നോര്‍വയില്‍ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്. ഓസ്ലോയിലെ നിശാക്ലബിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടി ഉതിര്‍ത്തതായി സംശയിക്കുന്ന ഇറാന്‍ വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ പ്രൈഡ് പരേഡ് നടക്കുന്ന ദിവസം തന്നെ വെടിവയ്പ്പ് ഉണ്ടായത് ഗൗരത്തോടെയാണ് സര്‍ക്കാരും പൊലീസും കാണുന്നത്. തീവ്രവാദ ആക്രമാണോയെന്ന് പൊലീസ് അന്വേഷിച്ച് വരികെയാണ്. നിരപരാധികളായ ജനങ്ങള്‍ക്ക് നേരെയുണ്ടായത് ക്രൂരവും അപലപനീയവുമായ ആക്രമണമാണെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞു. ആക്രണത്തിന്റെ ഉദ്ദേശ്യം അറിവായിട്ടില്ലെന്ന് പോലീസ് വക്താവ് ടോര്‍ ബാര്‍സ്റ്റാഡ് വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. 42 കാരനായ തോക്ക്ധാരി പബിലെത്തി പ്രകോപനമില്ലാതെ വെടി ഉതിര്‍ക്കുകയായിരുന്നു. ഭയന്നുവിറച്ച ആളുകള്‍ ഇറങ്ങി ഓടുന്നതിനിടെ വീണും മറ്റുമാണ് പരിക്കേറ്റത്. വെടിയേറ്റ രണ്ടുപേരും തല്‍ക്ഷണം മരിച്ചു. ഇറാന്‍ വംശജനാണെങ്കിലും നോര്‍വീജിയന്‍ പൗരത്വമുള്ള ആളാണ് പ്രതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.