ഫൊക്കാന ഒർലാന്റോ കൺവെൻഷൻ മീഡിയാ റിലേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു; ജോൺ ബ്രിട്ടാസ് എം.പി. മീഡിയ സെമിനാറിൽ മുഖ്യാതിഥി

ഫൊക്കാന ഒർലാന്റോ കൺവെൻഷൻ മീഡിയാ റിലേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു; ജോൺ ബ്രിട്ടാസ് എം.പി. മീഡിയ സെമിനാറിൽ മുഖ്യാതിഥി

സജിമോൻ ആന്റണികോ.ഓർഡിനേറ്റർ; ജോസ് കാടാപുറം ചെയർമാൻ, ഫ്രാൻസിസ് തടത്തിൽ മോഡറേറ്റർ   

ഫ്‌ളോറിഡ : ജൂലൈ എഴുമുതൽ 10 വരെ ഒർലാന്റോയിലെ ഡിസ്‌നി വേൾഡ് ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടൽലിൽ നടക്കുന്ന ഫൊക്കാനയുടെ 19 മത് അന്താരാഷ്ട്ര ഫാമിലി കൺവൻഷനോടനുബന്ധിച്ച് വാർത്തകൾ വിവിധ പത്രമാധ്യമങ്ങളിലൂടെ ലോക മലയാളികൾക്കിടയിൽ എത്തിക്കുന്നതിനായി മീഡിയാ റിലേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
ഫൊക്കാന ജന.സെക്രട്ടറി സജിമോൻ ആന്റണി കോ ഓഡിനേറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനും കൈരളി ടി.വി. യു.എസ്.എ എഡിറ്ററും ഡയറക്ടറുമായ ജോസ് കടപ്പുറം ചെയർമാനും പ്രമുഖ മാധ്യമ പ്രവർത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാൻസിസ് തടത്തിൽ മോഡറേറ്ററുമായ മീഡിയാ റിലേഷൻ കമ്മിറ്റിയാണ് രൂപീകരിച്ചത്.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫൊക്കാനയുടെ നിരവധിയായ വാർത്തകൾ വർഷങ്ങളായി മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്), ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഇലക്ട് ) സുനിൽ ട്രൈസ്റ്റാർ (ന്യൂജേഴ്‌സി), പെൻസിൽവാനിയയിലെ ഏഷ്യാനെറ്റ് പ്രതിനിധി വിൻസെന്റ് ഇമ്മാനുവൽ എന്നിവിരടങ്ങുന്നതാണ് മീഡിയാ റിലേഷൻ കമ്മിറ്റി അംഗങ്ങൾ.   

ഫൊക്കാന കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന മാധ്യമ സെമിനാറിന്റെ നടത്തിപ്പ് ചുമതലയും മീഡിയ റിലേഷൻ കമ്മിറ്റിക്കാണ്. കൈരളി ടി. വി. മാനേജിങ്ങ് ഡയറക്ടറും രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസ് ആണ് മാധ്യമ സെമിനാറിലെ മുഖ്യാതിഥി. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, ദീപിക ഡൽഹി ബ്യുറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായ ജോർജ് കള്ളിവയലിൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) പ്രസിഡണ്ട് സുനിൽ തൈമറ്റം, സെക്രെട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, മുതിർന്ന മാധ്യമ പ്രവർത്തകനും ഇ മലയാളി എഡിറ്ററുമായ ജോർജ് ജോസഫ്, കേരള ടൈംസ് ഡെപ്യൂട്ടി എഡിറ്ററും ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷററുമായ ബിജു ജോൺ കൊട്ടാരക്കര, ഏഷ്യാനെറ്റ് യു.എസ്.എ ചീഫ് റിപ്പോർട്ടർ ഡോ. കൃഷണ കിഷോർ, 24 ന്യൂസ് അമേരിക്ക ന്യൂസ് ഹെഡ് മധു കൊട്ടരക്കര. തുടങ്ങിയ നിരവധി മാധ്യമ പ്രവർത്തകരും കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ- സാംസ്ക്കാരിക- സാഹിത്യ രംഗത്തെ പ്രമുഖരും സെമിനാറിൽ പങ്കെടുക്കും.

ഫൊക്കാനയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഇതിനകം തന്നെ വിവിധ മാധ്യമങ്ങളിലൂടെ മലയാളികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലുമാസമായി ഫ്രാൻസിസ് തടത്തിലിന്റെ നേതൃത്വത്തിൽ നിരവധി വാർത്തകൾ വന്നുകഴിഞ്ഞു. ഇനിയും നിരവധി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ചുമതലകളുമായി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മീഡിയ റിലേഷൻസ് മോഡറേറ്റർകൂടിയായ ഫ്രാൻസിസ് തടത്തിൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.