തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തരത്തിലുള്ള പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്നു. ജൂണില്‍ ഇതുവരെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്കായി ചികില്‍സ തേടിയത് മൂന്നു ലക്ഷം പേരാണ്. ഇതില്‍ 18 പേര്‍ മരിക്കുകയും ചെയ്തു. സാധാരണ വൈറല്‍ പനിയാണ് മിക്കവരെയും ബാധിച്ചിരിക്കുന്നത്.
പനിയെ നിസാരമായി കാണരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ മാസത്തില്‍ 500 പേര്‍ക്ക് ഡെങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. നീണ്ടു നില്ക്കുന്ന പനിയെ ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ഡെങ്കിപ്പനി, എലിപ്പനി, ചെളളു പനി, തക്കാളിപ്പനി, പലവിധ പകര്‍ച്ചപ്പനികളാണ് സംസ്ഥാനത്ത് ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച ഒറ്റ ദിവസം പനിക്ക് ചികില്‍സ തേടിയത് 14,731 പേര്‍. 13 പേര്‍ക്ക് ഡെങ്കിപ്പനിയും 8 പേര്‍ക്ക് എലിപ്പനിയും 6 പേര്‍ക്ക് ചെളളുപനിയും സ്ഥിരീകരിച്ചു. 83 പേര്‍ ഡങ്കിപ്പനി സംശയിച്ച് ചികില്‍സ തേടി.
ഈ മാസമാകെ 2, 79,103 പേര്‍ പനിക്ക്് ചികില്‍സ തേടിയതായി ആരോഗ്യവകുപ്പ്് വെബ്‌സൈറ്റിലുണ്ട്. ജൂണ്‍ ഒന്നു മുതല്‍ 25 വരെ 500 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1907 പേര്‍ക്ക് രോഗം സംശയിക്കുന്നു. 201 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 306 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.