കാര്‍ഡ് ടോക്കണൈസേഷന്‍ സമയപരിധി മൂന്ന് മാസം കൂടി നീട്ടി ആർബിഐ

കാര്‍ഡ് ടോക്കണൈസേഷന്‍ സമയപരിധി മൂന്ന് മാസം കൂടി നീട്ടി ആർബിഐ

മുംബൈ : ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍ സമയപരിധി മൂന്ന് മാസം കൂടി നീട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2022 സെപ്റ്റംബര്‍ 30 വരെയാണ് സമയപരിധി നീട്ടിയത്.

നേരത്തെ കാര്‍ഡ് ടോക്കണൈസേഷന്റെ അവസാന തീയതി 2022 ജൂണ്‍ 30 ആണെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഈ സമയപരിധിയാണ് വീണ്ടും നീട്ടിയത് നിശ്ചയിച്ചിരുന്നു ഈ നീട്ടിയ കാലയളവ് വിവിധ രീതിയില്‍ പ്രയോജനപ്പെടുത്താം എന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ ഒരു ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ കാര്‍ഡ് നമ്പര്‍, കാലഹരണപ്പെടുന്ന തീയതി മുതലായവ പോലുള്ള കാര്‍ഡ് ഡാറ്റ സംഭരിക്കുന്നു. കാര്‍ഡ് ഉടമയുടെ സൗകര്യവും ഭാവിയില്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യവും മുന്‍നിര്‍ത്തിയായിരുന്നു ഈ ശേഖരണം.

എന്നാല്‍ കാര്‍ഡ് ഡാറ്റ ദുരുപയോഗം ചെയ്യാനോ മോഷ്ടിക്കാനോ സാധ്യതയുള്ളതിനാല്‍ ആര്‍ബിഐ തടയുകയായിരുന്നു. ഇന്ത്യയ്ക്കകത്തും ഇത്തരം ഡാറ്റ ഉപയോഗിച്ച്‌ തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തിയത്.

അതിനാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാര്‍ഡ് നെറ്റ്‌വര്‍ക്കുകളും കാര്‍ഡ് വിതരണക്കാരും ഒഴികെയുള്ള സ്ഥാപനങ്ങളോട് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ സംഭരിക്കരുതെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. കൂടാതെ ടോക്കണൈസേഷന്‍ ചട്ടം പുറത്തിറക്കുകയും ചെയ്തു. ഇതുവഴി കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ നല്‍കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.