മാനന്തവാടി: മലയോര മേഖലയിലെ ജനങ്ങളെ ആശങ്കയില്‍ ആഴ്ത്തുന്ന ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ മാനന്തവാടി രൂപത ഇന്ന് ജനസംരക്ഷണ റാലി നടത്തും. സംസ്ഥാനത്തൊട്ടാകെ വിവിധ രൂപതകളുടെ നേതൃത്വത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാനും സര്‍ക്കാരിന്റെ കണ്ണു തുറക്കാനുമായി പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.
തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ പത്തിന് മാനന്തവാടി പോസ്റ്റോഫീസിന് സമീപത്തു നിന്ന് ആരംഭിച്ച് ഡി എഫ് ഒ ഓഫീസ് പരിസരത്ത് റാലി സമാപിക്കും.
മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍ പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രൂപതാ ജനറല്‍ കണ്‍വീനര്‍ റവ. ഫാദര്‍ സുനില്‍ വട്ടുകുന്നേല്‍ സ്വാഗതം ആശംസിക്കും.
കിഫ് സംസ്ഥാന ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍, ഹരിത സേന ജില്ലാ ചെയര്‍മാന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍, മാനന്തവാടി അമലോത്ഭവ മാതാ പള്ളി വികാരി റവ. ഫാദര്‍ വില്യം രാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഉസ്മാന്‍, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ ജോസ് മഠത്തില്‍ എന്നിവര്‍ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കും. കാര്‍ഷിക പുരോഗമന സമിതി അംഗം ഗഫൂര്‍ വെണ്ണിയോട് നന്ദി പറയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.