സംസ്ഥാനത്തിന്റെ കടബാധ്യത 3,32,291 കോടി; ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി

സംസ്ഥാനത്തിന്റെ കടബാധ്യത 3,32,291 കോടി; ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെ.എന്‍ ബാല​ഗോപാല്‍ നിയമസഭയെ അറിയിച്ചു.

2010-2011 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി. കോവിഡ് അടക്കമുള്ള പ്രതിസന്ധികല്‍ തിരിച്ചടിയായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കേരളത്തിലെ അവസ്ഥ ശ്രീലങ്കന്‍ പ്രതിസന്ധിക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ശ്രീലങ്കയുമായി സംസ്ഥാനത്തെ കടം താരത്യമം ചെയ്യാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. കടം എടുക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ട് പോവാനാവില്ല. കടം കുറയ്ക്കാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള ഒരു വികസന പദ്ധതിയില്‍ നിന്നും പിന്നോട്ട് പോവാനുദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കി. സഭ നിര്‍ത്തിവെച്ച്‌ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യാമെന്നാണ് അറിയിച്ചിട്ടുള്ളത്.

ചട്ടം 51 പ്രകാരം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂര്‍ ആണ് ചര്‍ച്ച നടക്കുക. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.