ഗോ ഫസ്റ്റിന് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് നേരിട്ട് വിമാന സര്‍വീസ്

ഗോ ഫസ്റ്റിന് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് നേരിട്ട് വിമാന സര്‍വീസ്

കൊച്ചി: ഗോ ഫസ്റ്റ് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ആഴ്ച്ചയില്‍ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകള്‍ക്ക് തുടക്കം കുറിച്ചു. കൊച്ചിക്കും അബുദാബിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 15,793 രൂപയുടെ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ് ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലേക്കുള്ള ഗോ ഫസ്റ്റിന്റെ ചുവടുകള്‍ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രചെയ്യാനുമുള്ള അവസരമാണ് ഇതുവഴി സാധ്യമാകുക.

കൊച്ചി-അബുദാബി റൂട്ടില്‍ ഇരുഭാഗത്തേക്കും നേരിട്ട് ഫ്ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ വേനല്‍ അവധിക്ക് യുഎഇയും കേരളവും സന്ദര്‍ശിക്കാന്‍ ആലോചിക്കുന്ന യാത്രക്കാര്‍ക്കും ഉപകാരപ്രദമാകും.

മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ കണക്റ്റീവിറ്റി ശക്തിപ്പെടുത്തികൊണ്ട് കേരളത്തിനും അബുദാബിക്കും ഇടയില്‍ നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.