പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കത്തോലിക്കാ ദേവാലയം കത്തി നശിച്ചു

പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കത്തോലിക്കാ ദേവാലയം കത്തി നശിച്ചു

വെര്‍ജീനിയ: അമേരിക്കയിലെ പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയം കത്തി നശിച്ചു. റാലി കൗണ്ടി ഷാഡി സ്പ്രിംഗിലെ ഐറിഷ് മൗണ്ടന്‍ റോഡിലുള്ള സെന്റ് കോള്‍മാന്‍ കാത്തോലിക്ക പള്ളിയാണ് ഞായറാഴ്ച്ചയുണ്ടായ തീ പിടുത്തത്തില്‍ കത്തി നശിച്ചത്.

അഗ്നിശമന സേന എത്തും മുന്‍പ് ദേവാലയം പൂര്‍ണമായി അഗ്നിക്കിരയായി. തീയിട്ടതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും ഫയര്‍ ഫോഴ്‌സും. അഗ്നിബാധ ഉണ്ടായത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

'ഐറിഷ് പര്‍വതത്തിലെ ലിറ്റില്‍ കാത്തലിക് ചര്‍ച്ച്' എന്നാണ് ദേവാലയം അറിയപ്പെട്ടിരുന്നത്. 1877 ല്‍ നിര്‍മിതമായെന്ന് കരുതുന്ന ദേവാലയം ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററില്‍ പട്ടികപ്പെടുത്തിയിട്ടുള്ളതാണ്. വീലിംഗ്-ചാള്‍സ്റ്റണ്‍ രൂപതയില്‍ പെട്ട ഇടവക പള്ളിയാണ് സെന്റ് കോള്‍മാന്‍ കാത്തലിക് ചര്‍ച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.