നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ട യുവാവിന്റെ തലയറുത്ത് മുസ്ലീം യുവാക്കള്‍; ജയ്പൂര്‍ കൊലയില്‍ ഞെട്ടി രാജ്യം, പ്രധാനമന്ത്രിക്കെതിരേയും കൊലവിളി

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ട യുവാവിന്റെ തലയറുത്ത് മുസ്ലീം യുവാക്കള്‍; ജയ്പൂര്‍ കൊലയില്‍ ഞെട്ടി രാജ്യം, പ്രധാനമന്ത്രിക്കെതിരേയും കൊലവിളി

ജയ്പൂര്‍: പ്രവാചക നിന്ദ നടത്തിയെന്ന് ആരോപണ വിധേയയായ ബിജെപി നേതാവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച ഹൈന്ദവ യുവാവിനെ രണ്ട് മുസ്ലീം ചെറുപ്പക്കാര്‍ കടയില്‍ കയറി കഴുത്തറുത്തു കൊന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. തയ്യല്‍ കട നടത്തുന്ന കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ജയ്പൂരിലെ ധാന്‍ മണ്ഡി പ്രദേശത്ത് സുപ്രീം ടെയ്‌ലേഴ്‌സ് എന്ന തയ്യല്‍ക്കട നടത്തുകയായിരുന്നു കനയ്യ ലാല്‍. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ കൊല നടത്തിയ റിയാസും ഇയാളുടെ സുഹൃത്തും കയറിവന്നു. വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേന സുഹൃത്തുമായി എത്തിയ റിയാസ് ഇയാളുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവ് ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

തീവ്ര ഇസ്ലാമിസ്റ്റുകളായ രണ്ട് ചെറുപ്പക്കാര്‍ കടയില്‍ കയറി കനയ്യ ലാലിനെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍െ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കൊലയാളികള്‍ രണ്ടാഴ്ച്ച മുമ്പ് കൊലവിളി വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അന്ന് പൊലീസ് യാതൊരു നടപടിയും എടുത്തിരുന്നില്ല. കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വധഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും കൊലപാതകികളെ വെറുതെ വിടില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ട് പ്രതികരിച്ചു. എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തെ അഭിസംബോധന ചെയ്യുന്നില്ലെന്ന് അദേഹം ചോദിച്ചു. വിവിധ വിഭാഗങ്ങള്‍ക്കിടയിലെ സംയമനം കൈവിട്ടു പോകുന്ന അവസ്ഥയിലാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

കൊലപാതകം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. ഇതേ തുടര്‍ന്ന് പ്രദേശത്തെ കടകള്‍ പോലീസ് അടപ്പിച്ചിട്ടുണ്ട്. ഉദയ്പുരില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.