ഇസ്ലാമിസ്റ്റുകളുടെ കൊടുംകൊലയില്‍ എങ്ങും തൊടാതെ പ്രതികരിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും; പ്രതിഷേധം രാജ്യമാകെ പടരുന്നു

ഇസ്ലാമിസ്റ്റുകളുടെ കൊടുംകൊലയില്‍ എങ്ങും തൊടാതെ പ്രതികരിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും; പ്രതിഷേധം രാജ്യമാകെ പടരുന്നു

ജയ്പൂര്‍: ഇസ്ലാമിക മതതീവ്രവാദികള്‍ ഹൈന്ദവ യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും പ്രതികരണത്തിനെതിരേ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് രാജസ്ഥാന്‍ ഭരിക്കുന്നത്.

കഴിഞ്ഞ കുറെ കാലമായി ഇസ്ലാമിക തീവ്രവാദികള്‍ രാജസ്ഥാനില്‍ പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ കാര്യമായ നടപടികളെടുക്കാതെ അശോക് ഗെലോട്ട് സര്‍ക്കാര്‍ നിശബ്ദതയോടെ നോക്കി നില്‍ക്കുകയായിരുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായിട്ടുണ്ട്.

ഒരാഴ്ച്ച മുമ്പ് ഇതേ പ്രതികള്‍ സോഷ്യല്‍ മീഡിയ വഴി വലിയ തോതില്‍ ഭീഷണി മുഴക്കിയിരുന്നു. മുസ്ലീങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള വീഡിയോയും ഇവര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും എടുത്തിരുന്നില്ല.

ഹീനമായ കൊലപാതകം നടന്നിട്ടും വലിയ തോതിലുള്ള പ്രതികരണങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതികരണം ട്വിറ്ററില്‍ ഒതുക്കി.

ഇടതുപക്ഷ പാര്‍ട്ടികളും അങ്ങുമിങ്ങും തൊടാതെയുള്ള പ്രതികരണമാണ് നടത്തിയത്. കഴിഞ്ഞ കുറെ കാലമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇസ്ലാമിസ്റ്റുകള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്. രാജസ്ഥാനിലെ ഈ സംഭവവും മാറുന്ന കോണ്‍ഗ്രസ് നിലപാടുകളുമായി ചേര്‍ത്തു വയ്ക്കാമെന്ന് വലതു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം രാജസ്ഥാനിലെ കൊലപാതകത്തില്‍ രാജ്യമാകെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിദേശ മാധ്യമങ്ങളും ഈ സംഭവത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് ഈ കൊലപാതകം വഴിയൊരുക്കിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.