യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ പിണറായി വരാതിരുന്നത് മോഡിയെ പേടിച്ചെന്ന് കെ. സുധാകരന്‍

യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ പിണറായി വരാതിരുന്നത്  മോഡിയെ പേടിച്ചെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ എത്താതിരുന്നത് നരേന്ദ്ര മോഡിയെ പേടിച്ചെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിപിഎം മോഡിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാകുകയാണന്നും സുധാകരന്‍ ആരോപിച്ചു.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ശ്രീ. യശ്വന്ത് സിന്‍ഹയെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇടതുപക്ഷത്തുനിന്നും ആരും വിമാനത്താവളത്തിലെത്താതിരുന്നത് ദുരൂഹമാണ് .

നരേന്ദ്ര മോദിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തില്‍ എത്താതിരുന്നത്. സീതാറാം യെച്ചൂരി കൂടി ചേര്‍ന്നാണ് ഡല്‍ഹിയില്‍ യശ്വന്ത് സിന്‍ഹക്ക് വേണ്ടി നോമിനേഷന്‍ കൊടുത്തത്. എന്നിട്ടും കേരളത്തില്‍ സിപിഎമ്മില്‍ നിന്നും ശ്രീ. യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ആരും വന്നില്ലയെന്നത് അത്ഭുതപ്പെടുത്തുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിപിഎം, മോദിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാകുകയാണ്'.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.