തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ തയ്യല്‍ക്കാരന്റെ കഴുത്തറുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഉദാസീന പ്രതികരണങ്ങള്‍ക്കെതിരേ വ്യാപക വിമര്‍ശനം. പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഈ സംഭവം അറിഞ്ഞതായി പോലും ഭാവിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്വീറ്റില്‍ തങ്ങളുടെ പ്രതിഷേധം ഒതുക്കി.
തിരുവന്തപുരം എംപി ശശി തരൂരിന്റെ ട്വീറ്റാകട്ടെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കും കാരണമായി. രാജസ്ഥാനിലെ കൊലയെ പരോക്ഷമായി പോലും വിമര്‍ശിക്കാതിരുന്ന ശശി തരൂര്‍ ക്രിക്കറ്റ് കളി കാണുന്നതാണ് ഇതിലും നല്ലതെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഏറെ കാലമായി കോണ്‍ഗ്രസ് ഇസ്ലാമിക പ്രീണനം നടത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണ് നേതാക്കളുടെ പ്രതികരണമെന്ന് സോഷ്യല്‍മീഡിയയും പ്രതികരിക്കുന്നു.
രാജസ്ഥാനില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനാണ് ഇന്നലെ രണ്ട് ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്. കടയില്‍ അളവെടുക്കാനെന്ന വ്യാജേന എത്തി കനയ്യയുടെ കഴുത്തറുത്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
കനയ്യയ്ക്ക് ഒരു മാസം മുമ്പ് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നു. ഇതു കാണിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് വലിയ താല്‍പര്യം കാണിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട് ഈ മൃഗീയ കൊലപാതകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.