അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി; രാഹുല്‍ ക്യാമ്പില്‍ അമര്‍ഷം

അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി; രാഹുല്‍ ക്യാമ്പില്‍ അമര്‍ഷം

ന്യൂഡല്‍ഹി: അഗ്നിപഥിനെതിരേ കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിന് പദ്ധതിയിടുമ്പോള്‍ വ്യത്യസ്ത അഭിപ്രായവുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരി എംപി. സൈന്യത്തിന് ആവശ്യമായ പദ്ധതിയാണ് അഗ്നിപഥെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തിവാരി അഭിപ്രായപ്പെട്ടു.

പാര്‍ട്ടി ഒന്നടങ്കം അഗ്നിപഥിനെതിരേ നിലകൊള്ളുമ്പോള്‍ മുതിര്‍ന്ന നേതാവിന്റെ അഭിപ്രായപ്രകടനം കോണ്‍ഗ്രസില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. അഗ്നിപഥ് കൊണ്ടുവന്നപ്പോള്‍ തന്നെ മനീഷ് തിവാരി പദ്ധതിയെ പിന്തുണച്ചിരുന്നു. സേനയുടെ യുവത്വം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ലേഖനത്തില്‍ തിവാരി പറയുന്നു.

1999 ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സൈന്യത്തെ ആധുനികവത്കരിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിച്ചിരുന്നുവെന്ന് മനീഷ് തിവാരി പറയുന്നു. സൈന്യത്തെ ആധുനികവത്കരിക്കുക പരിഷ്‌കരിക്കുകയെന്നത് പ്രധാനമാണ്.

ഇത് രണ്ടും അഗ്‌നിപഥ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും അതുകൊണ്ട് പദ്ധതി നടപ്പിലാകേണ്ടത് അനിവാര്യമാണെന്നാണ് തിവാരി പറയുന്നത്. അഗ്‌നിപഥ് പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച ഘട്ടത്തിലാണ് തിവാരി ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയത്.

അപ്പോള്‍ മുതിര്‍ന്ന നേതാവിനെ തള്ളി കോണ്‍ഗ്രസ് രംഗത്ത് വരികയും ചെയ്തിരുന്നു. അതിനിടെയാണ് വിശദമായ ലേഖനവുമായി തിവാരി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം മനീഷ് തിവാരിയെ തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥില്‍ ചേരാന്‍ യുവാക്കളുടെ ഒഴുക്കാണ്. നാലു ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകള്‍ ഇതുവരെ ലഭിച്ചതായി അധികൃതര്‍ പറയുന്നു. രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം കെട്ടടങ്ങുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.