ജയ്പൂര്‍: ഉദയ്പൂരില്‍ യുവാവിന്റെ തലവെട്ടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അശോക് ഗെലോട്ട് സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനവും സംസ്ഥാനത്തെ വര്‍ഗീയ കലാപത്തിലേക്ക് നയിച്ചെന്നും സിന്ധ്യ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രേരണയും പ്രീണനവും കാരണം ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രീണന നയം മൂലം സംസ്ഥാനത്ത് വര്‍ഗീയ ഉന്മാദത്തിന്റെയും അക്രമത്തിന്റെയും സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി.
അതേസമയം, കലാപാന്തരീക്ഷം തണുപ്പിക്കാനും രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നത് തടയാനുമായി മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ 31 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് 31 ലക്ഷം രൂപ സഹായധനവും രണ്ട് പേര്‍ക്ക് കരാര്‍ ജോലിയും നല്‍കുമെന്ന് ഉദയ്പൂര്‍ ജില്ലാ കളക്ടര്‍ താരാചന്ദ് മീണ ഇന്നലെ രാത്രി അറിയിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ സര്‍ക്കാരിനെതിരേ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന്റെ നില പരിങ്ങലിലാക്കുന്നതാണ് ജയ്പൂരിലെ അരുംകൊല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.