വിവാദ ഭൂമിയിടപാട് കേസ്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഉടന്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

വിവാദ ഭൂമിയിടപാട് കേസ്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഉടന്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഉടന്‍ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്.

വെള്ളിയാഴ്ച ഹാജരാകാനാണ് തൃക്കാക്കര മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെ കര്‍ദ്ദിനാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നതു വരെ കര്‍ദ്ദിനാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഉത്തരവിട്ടു.

തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നുമായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം.

അതിരൂപതയിലെ ഭുമിയിപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എതിര്‍ക്കുന്ന ചില വ്യക്തികള്‍ വിവിധ കോടതികളിലായി സിവിലും ക്രിമിനലുമായ ഏതാനും കേസുകള്‍ കൊടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.