യുഎഇയിലേക്ക് അയച്ച ബാഗ്: മുഖ്യമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍

യുഎഇയിലേക്ക് അയച്ച ബാഗ്: മുഖ്യമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് മൂന്ന് പ്രധാന ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

യുഎഇയില്‍ ആയിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്കു വേണ്ടി എന്നു പറഞ്ഞ് ഏതെങ്കിലും ബാഗ് അദ്ദേഹം സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ? അങ്ങനെ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അത് സാധാരണ റൂട്ടില്‍ അയച്ചില്ല? നയതന്ത്ര ചാനല്‍ വഴി സ്വീകരിച്ചത് അതേ ബാഗ് തന്നെയാണോ? ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

ഈ ചോദ്യങ്ങള്‍ക്കൊന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഒരു ബാഗ് കൊണ്ടുപോകാന്‍ മറന്നിരുന്നുവെന്നാണ് ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു ബാഗ് മറന്നുവെച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ ഉത്തരം.

എന്നാല്‍ ഇത്തരത്തില്‍ ഒരു ബാഗ് മറന്നുവെച്ചതായി സ്വപ്ന സുരേഷ് നേരത്തെ രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ അടങ്ങിയ ബാഗാണ് മറന്നതെന്ന് എം. ശിവശങ്കറും കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

പിന്നീട് ഇത് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ യുഎഇയില്‍ എത്തിച്ചു എന്നായിരുന്നു മൊഴിയില്‍ എം ശിവശങ്കര്‍ പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ബാഗ് യുഎഇ സന്ദര്‍ശനത്തില്‍ മറന്നുവെച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയതെന്നും കുഴല്‍നാടന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.