ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിയ റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍

ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിയ റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍

അനുദിന വിശുദ്ധര്‍ - ജൂണ്‍ 30

റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്‌നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രൈസ്തവരെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ സഭയില്‍ ആചരിക്കുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകര രാത്രിയെ കുറിച്ച് വിവരിക്കുന്നുണ്ട്.

റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു ശേഷം വേട്ടയാടി കൊല്ലുകയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം നീറോയുടെ രഥങ്ങള്‍ പോകുന്ന വഴിയില്‍ വെളിച്ചം ലഭിക്കുന്നതിനായി ജീവനുള്ള തീപന്തങ്ങളാക്കി മാറ്റുകയുമുണ്ടായി. 64 മുതല്‍ 314 വരേയുള്ള കാലയളവില്‍ ക്രിസ്ത്യാനി എന്നാല്‍ 'അടിച്ചമര്‍ത്തലിന്റെ ഇര' എന്നതിന്റെ പര്യായമായിരുന്നു.

യേശുവിന്റെ മരണത്തിന് ശേഷം ഏതാണ് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ റോമില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. പൗലോസ് വഴി മാനസാന്തരപ്പെട്ടവരല്ല അവര്‍. റോമില്‍ വലിയ വിഭാഗം യഹൂദര്‍ വസിച്ചിരുന്നു. യഹൂദരും യഹൂദ ക്രിസ്ത്യാനികളും തമ്മിലുണ്ടായ സംഘര്‍ഷം മൂലം 49 ഏ.ഡിയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി എല്ലാ യഹൂദരെയും റോമില്‍ നിന്നു പുറത്താക്കി. ഏ.ഡി 64 ല്‍ റോമിന്റെ പകുതി ഭാഗം അഗ്‌നിക്കിരയായി.

ക്രിസ്ത്യാനികള്‍ കാരണമാണ് റോം അഗ്‌നിക്കിരയായതെന്ന് ആരോപിച്ച് നീറോ ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരെ ആക്രണം അഴിച്ചു വിട്ടു. അനേകം ക്രിസ്ത്യാനികള്‍ അക്കാലത്ത് രക്തസാക്ഷികളായി എന്ന് ടാസിറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏ.ഡി 64 ജൂലൈ മാസത്തില്‍ റോം നഗരത്തിന്റെ പകുതിയോളം അഗ്‌നിബാധയാല്‍ നശിപ്പിക്കപ്പെട്ടു. തന്റെ കൊട്ടാരം വിപുലീകരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന നീറോ ചക്രവര്‍ത്തിയാണ് കുറ്റാക്കാരനെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

എന്നാല്‍ നീറോ ആ കുറ്റം ക്രിസ്ത്യാനികളുടെ മേല്‍ ചുമത്തി. ഇതേ തുടര്‍ന്നു വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ അഗ്‌നിക്കിരയായെന്ന് ചരിത്രകാരനായിരുന്ന ടാസിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് ഒരു സൈനിക കലാപത്തിന്റെ ഭീഷണി കാരണവും സെനറ്റിനാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനാലും നീറോ ചക്രവര്‍ത്തി ഏ.ഡി 68 ല്‍ തന്റെ മുപ്പത്തൊന്നാമത്തെ വയസില്‍ ആത്മഹത്യ ചെയ്തു.

എവിടെയൊക്കെ യേശുവിന്റെ സുവിശേഷം പ്രചരിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ അവന്റെ അനുയായികള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ യേശുവിനെ പിന്തുടര്‍ന്നവരില്‍ നിരവധി പേര്‍ അവന്റെ സഹനങ്ങളുടെ ഭാഗമായി മരണത്തെ പുല്‍കിയിട്ടുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഔട്ടൂണിലെ ബെര്‍ട്രാന്റ്

2. ലീമോജെസിലെ മാര്‍ഷല്‍

3. ഇംഗ്ലീഷ് സന്യാസിയായിരുന്ന അല്‍റിക്ക്

4. ഈജിപ്തിലെ കാവല്‍ക്കാരനായിരുന ബെസീലിദെസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.