യുഎഇയില്‍ സ്കൂളുകള്‍ മധ്യവേനല്‍ അവധിയിലേക്ക്

യുഎഇയില്‍ സ്കൂളുകള്‍ മധ്യവേനല്‍ അവധിയിലേക്ക്

ദുബായ്: യുഎഇ അവധിക്കാലത്തിലേക്ക് കടക്കുന്നു. നാളെ വിദ്യാലയങ്ങള്‍ അടയ്ക്കും. ജൂലൈ രണ്ടിനാണ് ഔദ്യോഗികമായി അവധി ആരംഭിക്കുന്നത്. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകള്‍ ഓഗസ്റ്റ് 29 നാണ് ഇനി തുറന്ന് പ്രവർത്തനം ആരംഭിക്കുക. അധ്യയനത്തിന്‍റെ രണ്ടാം പാദമാണ് സെപ്റ്റംബറില്‍ നടക്കുക.അധ്യാപകർ സ്കൂള്‍ തുറക്കുന്നതിന്‍റെ ഒരാഴ്ചമുന്‍പ് ജോലിക്ക് കയറണമെന്ന നിർദ്ദേശമാണ് പല സ്കൂളുകളും നല്‍കിയിട്ടുളളത്.

കേരളത്തിലേക്ക് അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കുടുംബങ്ങളൊന്നിച്ച് ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന സമയം കൂടിയാണ് മധ്യവേനല്‍ അവധി. അവധിക്കാലത്തെ ഉയർന്ന ടിക്കറ്റ് നിരക്ക് മറികടക്കാന്‍ ഒരാഴ്ച മുന്‍പേ നാട്ടിലേക്ക് പറന്നവരും നിരവധി. കോവിഡ് ഭീതി ഒഴിഞ്ഞതും യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയതും കൊണ്ടുതന്നെ നിരവധി പേരാണ് ഇത്തവണ യാത്ര ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.