ബംഗാളില്‍ അവസാന ചുവപ്പുകോട്ടയും കൈവിട്ട് സിപിഎം; സിലിഗുരി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും പിന്നില്‍ നാലാംസ്ഥാനത്തേക്ക് നിലംപൊത്തി

ബംഗാളില്‍ അവസാന ചുവപ്പുകോട്ടയും കൈവിട്ട് സിപിഎം; സിലിഗുരി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും പിന്നില്‍ നാലാംസ്ഥാനത്തേക്ക് നിലംപൊത്തി

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിന്റെ ശേഷിച്ച കോട്ടകളിലൊന്നായ സിലിഗുരിയിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞു. പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനും പിന്നില്‍ നാലാം സ്ഥാനത്തേക്ക് പാര്‍ട്ടി നിപതിച്ചത്.

സിലിഗുരി മഹാകുമ പരിഷത്തിലെ 22 ഗ്രാമപഞ്ചായത്തുകളിലെ 462 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് നേട്ടമുണ്ടായത്. 462 സീറ്റുകളില്‍ 320 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമായി മാറിയ ബിജെപി 86 സീറ്റുകളില്‍ വിജയിച്ച് ഏവരെയും ഞെട്ടിച്ചു. ആദ്യമായാണ് ബിജെപി ഇവിടെ രണ്ടക്കം കടക്കുന്നത്. കോണ്‍ഗ്രസിന് കേവലം 21 സീറ്റുകളില്‍ വിജയിക്കാനേ സാധിച്ചുള്ളൂ.

15 സീറ്റുകളില്‍ സിപിഎം ഒതുങ്ങിയപ്പോള്‍ സ്വതന്ത്രര്‍ 20 സീറ്റുകളില്‍ വിജയിച്ചു. 66 ഗ്രാമപഞ്ചായത്ത് സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 54 സീറ്റുകളില്‍ വിജയിച്ചു. 10 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ഇടതുപക്ഷത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. 22ല്‍ 19 പഞ്ചായത്തുകളും തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചു.

ബംഗാള്‍ വര്‍ഷങ്ങളോളം ഭരിച്ച സിപിഎമ്മിന് 2011 ല്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയ ശേഷം കഷ്ടകാലമാണ്. പിന്നീട് ശക്തി ക്ഷയിച്ചു വന്ന സിപിഎം ഇന്ന് ബംഗാളില്‍ തീര്‍ത്തും ദുര്‍ബലരാണ്. ഇനിയൊരു തിരിച്ചുവരവ് സിപിഎം നേതാക്കള്‍ പോലും പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.