തിരുവനന്തപുരം: കാലവര്‍ഷം എത്തിയിട്ടും കേരളത്തില്‍ മഴ ശക്തമാകുന്നില്ല. ജൂണില്‍ സംസ്ഥാനത്തിന് കിട്ടേണ്ട മഴയുടെ 47 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. 62.19 സെന്റീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് സംസ്ഥാനത്ത് ജൂണില്‍ ലഭിച്ചത് 29.19 സെന്റീമീറ്റര്‍ മഴ മാത്രമാണ്.
ജൂണില്‍ കുറവായിരുന്നെങ്കിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജൂലൈ മുതല്‍ മഴ തകര്‍ത്തു പെയ്യുന്നതാണ് പതിവ്.
ഈ വര്‍ഷം ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ വലിയ തോതിലുള്ള കുറവാണ് മഴയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂണില്‍ ഇത്രയും കുറവ് മഴയില്‍ ഉണ്ടാകുന്നത് 1976 ന് ശേഷം ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഴ 13 ശതമാനമാണ് മഴ കുറവായിരുന്നു.
പാലക്കാട് 66 ശതമാനവും വയനാട്ടില്‍ 60 ശതമാനവും മഴയില്‍ കുറവുണ്ടായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജൂണില്‍ മഴയില്‍ ക്രമാതീതമായ കുറവുണ്ടായതായി കണക്കുകളില്‍ സൂചിപ്പിക്കുന്നുണ്ട്. അയ്യന്‍കുന്ന്, കൊയിലാണ്ടി, തീക്കോയി എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ കൂടുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.