നിഷാ പുരുഷോത്തമന് എതിരായ സൈബര്‍ അധിക്ഷേപം; ദേശാഭിമാനി ജീവനക്കാരന്‍ അടക്കം അറസ്റ്റില്‍

നിഷാ പുരുഷോത്തമന് എതിരായ സൈബര്‍ അധിക്ഷേപം; ദേശാഭിമാനി ജീവനക്കാരന്‍ അടക്കം അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ അധിക്ഷേപം നടത്തിയ കേസില്‍ രണ്ട് പേരെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യക്തിപരമായ വ്യാജപ്രചാരണവും അധിക്ഷേപവും നടത്തിയ ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി ഉടന്‍ ജാമ്യം നല്‍കി എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

മനോരമ ന്യൂസിലെ വാര്‍ത്ത അവതാരക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നല്‍കിയ പരാതി സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരാതി നല്‍കി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിച്ചതിന്‍റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടി.വിയിലെ മാധ്യമപ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനുമെതിരെ പ്രതികള്‍ സൈബര്‍ അധിക്ഷേപം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.