എകെജി സെന്റര്‍ ആക്രമണം ഇ.പി ജയരാജന്റെ തിരക്കഥയെന്ന് കെ.സുധാകരന്‍; ബോംബേറ് കോണ്‍ഗ്രസിന്റെ നയമല്ലെന്ന് വി.ഡി സതീശന്‍

 എകെജി സെന്റര്‍ ആക്രമണം ഇ.പി ജയരാജന്റെ തിരക്കഥയെന്ന് കെ.സുധാകരന്‍; ബോംബേറ് കോണ്‍ഗ്രസിന്റെ നയമല്ലെന്ന് വി.ഡി സതീശന്‍

കണ്ണൂര്‍: എകെജി സെന്റര്‍ ആക്രമണത്തെച്ചൊല്ലി സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്‌പോര് മുറുകുന്നു. ആക്രമണം ഇ.പി ജയരാജന്റെ തിരക്കഥയാണെന്ന് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും രക്ഷിക്കാന്‍ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണം ആണിത്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പ്രാധാന്യം ഇല്ലാതാക്കാന്‍ ആണ് സിപിഎം ശ്രമം. കാമറകളില്‍ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരന്‍ ചോദിച്ചു.അക്രമം നടന്ന ഉടന്‍ അവിടെ എത്തിയ ഇ.പി ജയരാജന്‍ എങ്ങനെയാണ് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ.പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ആരെങ്കലും ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമോ? അങ്ങനെ കരുതുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ വിഢികളായിരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വാര്‍ത്തയുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ ഇ.പി ജയരാജന്‍ തന്നെ ചെയ്ത അക്രമമാണിത്-കെ സുധാകരന്‍ പറഞ്ഞു

സിസി ടിവി കാമറ ചുറ്റും ഉള്ള എകെജി സെന്ററിലെ ഒരു കാമറയില്‍ പോലും വ്യക്തമാകാത്ത തരത്തില്‍ അക്രമി രക്ഷപെട്ടു എങ്കില്‍ അത് എകെജി സെന്ററിനെ കുറിച്ച് കൃത്യമായി അറിയുന്ന ആള്‍ ആകണം. ബോംബേറ് കോണ്‍ഗ്രസ് രീതി അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി ഓഫീസിലേക്ക് ബോംബെറിയുന്നത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നയമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. തങ്ങള്‍ ഒരു കാരണവശാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കില്ല. പൊലീസ് അന്വേഷിച്ച് ആരാണ് കുറ്റക്കാരെന്ന് കണ്ടുപിടിക്കട്ടെ. വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് വേറെ വിഷയങ്ങളുടെ പുറകേ പോകണമെന്ന് ആഗ്രഹിക്കുന്നത് ആരാണ്?

സര്‍ക്കാരിനെ പ്രതിപക്ഷം പ്രതിരോധത്തില്‍ നിറുത്തിയിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ നിന്ന് ഫോക്കസ് മാറണം എന്ന് ആഗ്രഹിക്കുന്നത് ആരാണോ അവരാണ് ഈ ആക്രമത്തിന് പിന്നില്‍. യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ സമരത്തിലാണ്. ആ വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കണമെന്ന് ഒരിക്കലും ഞങ്ങള്‍ ആഗ്രഹിക്കില്ല.

കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. അത്തരത്തിലുള്ള പ്രസ്താവനപോലും നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്നതാവാമെന്നും സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.