ബൈജൂസില്‍ കൂട്ടപ്പിരിച്ചുവിടല്‍; കമ്പനിയുടെ വരുമാനത്തില്‍ വന്‍ കുറവു വന്നതോടെ ജോലി പോയത് 2,500 പേര്‍ക്ക്

ബൈജൂസില്‍ കൂട്ടപ്പിരിച്ചുവിടല്‍; കമ്പനിയുടെ വരുമാനത്തില്‍ വന്‍ കുറവു വന്നതോടെ ജോലി പോയത് 2,500 പേര്‍ക്ക്

ബെംഗളൂരു: ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയായ ബൈജൂസില്‍ കൂട്ടപ്പിരിച്ചു വിടല്‍. മലയാളിയായ ബൈജു രവീന്ദ്രന്റെ കമ്പനിയില്‍ നിന്ന് 2,500 ഓളം ജീവനക്കാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സേവനങ്ങളുടെ ആവശ്യങ്ങള്‍ കുറഞ്ഞു വന്നതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ പുതിയ നടപടി.

ബൈജൂസിന് കീഴിലുള്ള ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഡിസൈന്‍ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. മുഴുവന്‍ സമയ ജോലിക്കാരും താല്‍ക്കാലിക ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 27, 28 തീയതികളിലായി ടോപ്പര്‍, വൈറ്റ് ഹാറ്റ് വിഭാഗങ്ങളില്‍ നിന്ന് 1,500 ജീവിനക്കാരെ പിരിച്ചുവിട്ടിരുന്നു.

കണ്ടന്റ്, ഡിസൈന്‍ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പുതിയ തീരുമാനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകളെ ഇതിനോടകം പിരിച്ചു വിട്ടു. നേരത്തെ ബൈജൂസ് ആപ്പ് ഏറ്റെടുത്ത കമ്പനികളില്‍ നിന്നായിരുന്നു ജീവനക്കാരെ പിരിച്ചു വിട്ടിരുന്നത്. ഇപ്പോള്‍ കമ്പനിയുടെ പ്രധാന വിഭാഗങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിവാക്കുന്നത്.

ഓണ്‍ലൈന്‍ ട്യൂഷനുകളില്‍ മാതാപിതാക്കളും കുട്ടികളും മടി കാണിക്കുന്നതാണ് ബൈജൂസിന് തിരിച്ചടിയാകുന്നത്. വലിയ രീതിയില്‍ വളര്‍ന്നു വന്ന മറ്റൊരു സ്റ്റാര്‍ട്ടപ്പായ ഓയോ റൂംസും സമാനമായ രീതിയില്‍ വലിയ പ്രതിസന്ധിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.