ബാത്ത്‌റൂമിൽ പോകുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരണോ നിങ്ങൾ?; ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം

ബാത്ത്‌റൂമിൽ പോകുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരണോ നിങ്ങൾ?; ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉപയോഗത്തിന്റെ ദൈര്‍ഘ്യവും കൂടുകയാണ്. ഒപ്പം യുവാക്കൾ കൂടുതലായി കണ്ടുവരുന്ന മറ്റൊരു ഒരു സ്വഭാവമാണ് മൊബൈല്‍ ഫോണുമായി ബാത്ത്‌റൂമിലേക്ക് പോകുക എന്നത്.

എന്നാല്‍, ബാത്ത്‌റൂമിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു പോകുന്ന സ്വഭാവം ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം. കാരണം
ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, ഫോണിന്‍മേല്‍ ബാക്ടീരിയ കേറാനും സാധ്യതയുണ്ട്.

രോഗങ്ങള്‍ പരത്തുന്ന രോഗാണുക്കളും കീടങ്ങളും ഉള്ള സ്ഥലമാണ് ബാത്ത്‌റൂം. അതായത് ബാത്ത്‌റൂമുകളില്‍ ഏറ്റവുമധികം ബാക്ടീരിയകള്‍ ഉള്ള സ്ഥലം വാതില്‍, വാതിലിന്റെ ലോക്ക്, ടാപ്പ്, തറ എന്നിവിടങ്ങളിലാണ്. ബാത്ത്‌റൂമുകളില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്.

അതായത് ബാത്ത്‌റൂമുകളിലെ തറയില്‍ ഫോണ്‍ വയ്ക്കുന്ന നാലിലൊരു ആളുകള്‍ക്കും കടുത്ത പകര്‍ച്ച വ്യാധികള്‍ പിടിപെടുന്നതായി പഠനത്തില്‍ കണ്ടെത്തി. കൈ സോപ്പിട്ട് കഴുകിയാല്‍ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. കാരണം, ഫ്ളഷ് ചെയ്യുമ്പോഴും മൂത്രം ഒഴിക്കുമ്പോഴും അതിന്റെ എഫക്‌ട് ആറടി ദൂരം വരെ പ്രതിഫലിക്കും.

പബ്ലിക് ടോയ്‌ലറ്റ് ആണെങ്കില്‍ പറയുകയും വേണ്ട. അവിടെ ഫോണ്‍ സൂക്ഷിക്കാന്‍ ഒരു ഹോള്‍ഡറുണ്ടാകും. ഇതാണ് ഏറ്റവുമധികം കീടാണുക്കളെ വഹിക്കുന്നത്. അപ്പോള്‍ ഫ് ളഷ് ചെയ്യുമ്പോഴും മറ്റും തെറിക്കുന്ന തുള്ളികളില്‍ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുകയും അവ ഫോണുകളിലേക്ക് പകരാനും സാധ്യതയുണ്ട്.

ഇ-കോളി, സാല്‍മോണല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ് എ, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ്, വയറിളക്കം തുടങ്ങി ഇത്തരക്കാര്‍ക്ക് വരാന്‍ സാധ്യതയുള്ള അസുഖങ്ങളുടെ പട്ടിക നീളും. മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതെ കൈകൊണ്ട് കണ്ണില്‍ തൊടുന്നതോടെ ചെങ്കണ്ണ് പോലുള്ള അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഫോണ്‍ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞ് ഫോണ്‍ കഴുകാന്‍ പറ്റില്ലല്ലോ. അങ്ങനെ വരുമ്പോള്‍ അത് ധാരാളം കീടാണുക്കളെ വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.