'കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; അവരെ രാഷ്ട്രീയക്കാർ സഹായിക്കുന്നു': സ്വന്തം മകളെ പ്രണയ കെണിയിൽ നഷ്ടപ്പെട്ട അനുഭവം പങ്കുവെച്ച് കാസ പ്രസിഡന്റ്

'കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; അവരെ രാഷ്ട്രീയക്കാർ സഹായിക്കുന്നു': സ്വന്തം മകളെ പ്രണയ കെണിയിൽ നഷ്ടപ്പെട്ട അനുഭവം പങ്കുവെച്ച് കാസ പ്രസിഡന്റ്

കൊച്ചി: കേരളത്തിൽ യുവതികളെ പ്രണയം നടിച്ച്  ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ സ്വന്തം അനുഭവം കൊണ്ട് അടിവരയിടുകയാണ് കാസ (ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ) പ്രസിഡന്റ് കെവിൻ പീറ്റർ.

ലൗ ജിഹാദ് ഉണ്ടെന്നും അതിന് ഇരയാണ് താനെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്താൻ. ലൗ ജിഹാദിനെതിരെ വാദിക്കുന്നവർക്ക് സ്വന്തം ജീവിതം തുറന്നുകാട്ടുകയാണ് കാസ പ്രസിഡന്റ്.

പ്രത്യേകിച്ച് ഒരു രാഷ്ട്രീയമില്ലാതെ തികഞ്ഞ മതേതരനായിരുന്നു കെവിൻ. അദ്ദേഹത്തിന്റെ ഭാര്യ തികഞ്ഞ ദൈവവിശ്വാസിയും ദൈവാലയത്തിലെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകയുമായിരുന്നു. ഇവരുടെ മകൾ പഠനത്തിൽ വളരെ മിടുക്കിയായിരുന്നു. മകളും ഭാര്യയും അടങ്ങിയ സന്തുഷ്ടമായ ഒരു സീറോ മലബാർ കത്തോലിക്ക കുടുംബമായിരുന്നു കെവിൻ പീറ്ററിന്റേത്.

ജോലി കഴിഞ്ഞുള്ള ഒഴിവ് സമയം അദ്ദേഹം കൂടുതലായും കുടുംബത്തോടൊപ്പവും ദൈവാലയ പ്രാർഥനകളിലുമാണ് സമയം ചെലവഴിച്ചിരുന്നത്. ഒരുപാട് സ്നേഹിച്ചു വളർത്തിയ തന്റെ മകളെ 18 വയസ് കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈൻ പഠിക്കാൻ ചേർത്തു. എന്നാൽ പെട്ടന്ന് ഒരുനാൾ പെൺകുട്ടിയെ കാണാതെയായി. തുടർന്ന് കെവിൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഊർജ്ജിത അന്വേഷണങ്ങൾക്കൊടുവിൽ കെവിന്റെ മകളെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു മുസ്ലിം ചെറുപ്പക്കാരന്റെ കൂടെ കണ്ടെത്തി. സംഭവം അറിഞ്ഞ കെവിനും ഭാര്യയും തകർന്നുപോയി. വിവരമറിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിലെത്തിയ കെവിനും ജേഷ്ഠന്റെ മകനും കണ്ടത് മുസ്ലിം യുവാവിന്റെ കൂടെ നിൽക്കുന്ന മകളെയായിരുന്നു. യുവാവിന് പിന്തുണയുമായി അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ സ്റ്റേഷനിൽ എത്തിയിരുന്നു.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന മത്സ്യ വിൽപ്പന നടത്തി വരുമാന മാർഗം കണ്ടെത്തി ജീവിക്കുന്ന താഴ്ന്ന തട്ടിലുള്ള ഒരു കുടുംബമായിരുന്നു യുവാവിന്റേത്. ഫെയ്സ്ബുക്കിൽ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയായിരുന്നു. എന്നാൽ ഒൻപതാം ക്ലാസ് തോറ്റ വ്യക്തിയെന്നായിരുന്നു കണ്ടെത്തൽ.

തിരുവനന്തപുരത്തെ പിസ ഹട്ടിലെ മാനേജരായിരുന്നു എന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയുമായി പ്രണയത്തിലായത്. യഥാർത്ഥത്തിൽ പിസ ഹട്ടിലെ വെയിറ്ററായിരുന്നു ഈ മുസ്ലിം യുവാവ്. ഇത്തരത്തിൽ നിരവധി നുണക്കഥകൾ പറഞ്ഞാണ് പെൺകുട്ടിയെ വലയിലാക്കിയത്.

ഈ യുവാവ് നുണക്കഥകൾ പറഞ്ഞാണ് പെൺകുട്ടിയുമായി പ്രണയത്തിലായതെന്നും യുവാവിനൊപ്പം പോയാൽ കെവിന്റെ മകളുടെ ജീവൻ തകരുമെന്ന് മനസിലാക്കിയ പൊലീസ് രണ്ടുപേരെയും തമ്മിൽ കാണിക്കാതെ പെൺകുട്ടിയെ പൊലീസ് സ്റ്റേഷന് അകത്ത് ആറ് മണിക്കൂറോളം നിർത്തി ഉപദേശിച്ചു. എന്നാൽ എല്ലാം കേട്ട് നിന്ന അവൾ കരയുക മാത്രമാണ് ചെയ്തത്.

ഇതിനിടയിൽ മുസ്ലിം യുവാവിന് വക്കാലത്തുമായി രാഷ്ട്രീയ നേതാക്കളും കൗൺസിലർമാരും എസ്ഡിപിഐ സംഘടനാ പ്രവർത്തകർ തുടങ്ങി നിരവധി പേരാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ കെവിനെ സഹായിക്കാൻ ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് ആരും ഉണ്ടായിരുന്നില്ല. 'ലൗ ജിഹാദ് എന്നത് യാഥാർഥ്യമാണ്. അതിൽ എസ്ഡിപിഐ, പിഡിപി, എൻഡിഎ പോലുള്ള തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ട്. അതിനുവേണ്ടി ഫണ്ടിങ് നടത്തുന്നുണ്ട്. രാഷ്ട്രീയപ്രവർത്തകർ ഇതിൽ പ്രവർത്തിക്കുന്നുണ്ട്' തുടങ്ങിയ സത്യങ്ങളെല്ലാം സ്റ്റേഷനിൽ നിന്ന ആ മണിക്കൂറുകളിൽ കെവിൻ പീറ്റർ മനസിലാക്കി.

പിന്നീട് പെൺകുട്ടിയെയും യുവാവിനെയും രാത്രി വനിത ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കി. ഇതിനിടയിൽ വീടിന്റെ അവസ്ഥ, വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ യുവാവിനെക്കുറിച്ച് ശേഖരിച്ച എല്ലാ തെളിവുകളും പൊലീസ് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി. സംഭവത്തിൽ പെൺകുട്ടി വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കിയ ജഡ്ജി ഇതിൽ നിന്ന് പിന്തിരിപ്പിക്കാനും ഉപദേശിക്കാനും ശ്രമിച്ചു.

എന്നാൽ യുവാവിനൊപ്പം പോകണം എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. മകളെ താലോലിച്ചു വളർത്തിയ കെവിൻ ആ മറുപടി കേട്ട് ഒരു നിമിഷം തകർന്നുപോയി. 18 വയസ് കഴിഞ്ഞ പെൺകുട്ടിയുടെ മറുപടിയുടെ മുൻപിൽ ജഡ്ജിയ്ക്കും പൊലീസുകാർക്കും നിസഹായരായി നിൽക്കാനേ സാധിച്ചുള്ളൂ.

മുസ്ലിം യുവാവിനൊപ്പം പോയ പെൺകുട്ടിയുടെ വിവാഹം പിന്നീട് റെസ്റ്റോറന്റിൽ വെച്ച് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പെൺകുട്ടിയെ മതം മാറ്റിക്കൊണ്ട് നടത്തി. പ്രമുഖ വിദേശ റീട്ടെയിൽ ശൃംഖലയുടെ മുതലാളി യുവാവിന് ജോലിയും നൽകി.

എന്നാൽ പിന്നീട് പെൺകുട്ടി വീട്ടിൽ ഉപേക്ഷിച്ചു പോയ ടാബ് പരിശോധിച്ച് ജേഷ്ഠന്റെ മകൻ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഈ മുസ്ലീം യുവാവ് വീട്ടിൽ വരികയും പെൺകുട്ടി അറിയാതെ അവളുടെ രഹസ്യ വീഡിയോകൾ മൊബൈൽ ഫോണിൽ പകർത്തി വാട്സാപ്പിൽ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയാണ് വിവാഹം എന്ന വലയിൽ കുടുക്കിയത്. വീഡിയോ കാട്ടി നിരന്തരമുള്ള യുവാവിന്റെ ഭീഷണിയും കുറ്റബോധവും ഭയപ്പെടുത്തലുമാണ് എത്ര ഉപദേശിച്ചിട്ടും യുവാവിനൊപ്പം പോകാൻ കെവിന്റെ മകളെ പ്രേരിപ്പിച്ചത്.

ഇത്തരത്തിലുള്ള ലൗ ജിഹാദുകളിൽ സഹായിയായി നിൽക്കുന്നതിന് പെൺ സുഹൃത്തുക്കളുണ്ടാവും. കെവിന്റെ മകൾക്കും ഒരു സുഹൃത്തുണ്ടായിരുന്നു. വീട്ടിൽ ഏതു സമയവും കടന്നുവരാനുള്ള അത്ര അടുപ്പം കൂട്ടുകാരിയായ മുസ്ലിം പെൺകുട്ടിയ്ക്കുണ്ടായിരുന്നു. അവരാണ് ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിയത്. ഏക മകളുടെ നഷ്ടപ്പെടൽ ആ കുടുംബത്തിന് തീരാനഷ്ടം ആയിരുന്നു സമ്മാനിച്ചത്. എന്നാൽ ഇനി ഒരു പെൺകുട്ടിക്കും ഇത്തരത്തിൽ സംഭവിക്കാതിരിക്കാൻ കെവിൻ പീറ്റർ കാസ എന്ന സംഘടന പ്രവർത്തനത്തിന് രൂപം നൽകുകയും അതിലൂടെ നിരവധി പെൺകുട്ടികളെ രക്ഷിക്കുകയും ചെയ്തു.

ലൗ ജിഹാദ് പ്രണയക്കെണിയിൽപെടുത്തി മകളെ ജിഹാദികൾ കൊണ്ടുപോകുന്നത് നിസഹായനായി നോക്കി നിൽക്കേണ്ടി വന്ന കെവിൻ പീറ്ററിൽ നിന്ന് ക്രൈസ്തവർക്ക് എന്ത് പ്രശ്നത്തിനും ഓടി എത്തുന്ന കാസ എന്ന ക്രൈസ്തവ മുന്നേറ്റ പ്രസ്ഥാനം രൂപീകരിച്ചു. സ്വന്തം ജീവനു ഭീഷണി ഇസ്ലാമിസ്റ്റുകളിൽ നിന്നും ഉണ്ടായിട്ടുപോലും തന്നെപോലെ നിസഹായരായ നിരവധി മാതാപിതാക്കൾക്ക് തണലാവുകയാണ് കെവിൻ.

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും അതിൽ മുസ്ലീം തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്നും തന്റെ സ്വന്തം അനുഭവത്തിലൂടെ തുറന്നുകാട്ടുകയാണ് കെവിൻ പീറ്റർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.