കൊച്ചി: മെട്രോയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആഡംബര നികുതി കൂട്ടാനുള്ള നീക്കം നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധിക നികുതി ഈടാക്കുന്നതിലെ നിയമപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.
മെട്രോ സെസായോ പ്രത്യേക നികുതി ചട്ടമായോ ഭേദഗതി കൊണ്ട് വരാന്‍ ശ്രമിച്ചാലും സര്‍ക്കാരിന് നേരിടേണ്ടി വരിക വലിയ നിയമ പ്രശ്നങ്ങളാകും. കഴിഞ്ഞ 26 ന് കണയന്നൂര്‍ തഹസില്‍ദാര്‍ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അയച്ച കത്തില്‍ നിന്നാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മെട്രോ പാതയ്ക്കും, സ്റ്റേഷനും ഒരു കിലോ മീറ്റര്‍ പരിധിയില്‍ ആഡംബര നികുതി നല്‍കുന്ന വീടുകള്‍ക്ക് 50 ശതമാനം അധിക നികുതി കൂട്ടുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം.
ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധിക നികുതി ഈടാക്കുന്നതിലെ നിയമ പ്രശ്നങ്ങള്‍ ഉള്‍പ്പടെ പരാമര്‍ശിച്ചാണ് താഴെത്തട്ടില്‍ നിന്ന് മറുപടി നല്‍കിയതെന്നാണ് വിവരം. താലൂക്ക് തലത്തില്‍ പ്രായോഗിക പ്രശ്നങ്ങള്‍ നിരവധി ഉണ്ടെന്നും സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെയാണ് തീരുമാനം നടപ്പിലാക്കേണ്ടതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.