പട്‌ന സിവില്‍ കോടതിക്കുള്ളില്‍ വന്‍ സ്ഫോടനം; പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തകര്‍ന്നു

പട്‌ന സിവില്‍ കോടതിക്കുള്ളില്‍ വന്‍ സ്ഫോടനം; പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തകര്‍ന്നു

പട്‌ന: പട്‌ന സിവില്‍ കോടതിക്കുള്ളില്‍ വന്‍ സ്ഫോടനം. സ്‌ഫോടനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കദംകുവാന്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ മദന്‍ സിംങിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സ്‌ഫോടനത്തില്‍ വലതുകൈ തകര്‍ന്ന അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദന്‍ സിംങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പട്‌നയിലെ സിവില്‍ കോടതിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ തീവ്രത കുറവായതിനാല്‍ കൂടുതല്‍ നാശനനഷ്ടങ്ങളും ജീവപായവും ഒഴിവാകുകയായിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസ് പരിഗണിക്കവെ പൊലീസ് പിടിച്ചെടുത്ത ഗണ്‍പൗഡര്‍ കോടതിയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പട്‌ന സര്‍വകലാശാലയിലെ പട്ടേല്‍ ഹോസ്റ്റലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഗണ്‍പൗഡര്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.